CinemaGeneralLatest NewsMollywoodNEWS

ആനക്കാട്ടില്‍ ചാക്കോച്ചി തിരിച്ചുവരും ; ലേലത്തിന്റയെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്ന് നിതിന്‍ രണ്‍ജി പണിക്കര്‍

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മകന്‍ നിതിന്‍ രണ്‍ജി പണിക്കർ ചിത്രം ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.  തിരിച്ചുവരവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി നായകനാവുന്ന അനൂപ് സത്യന്‍ ചിത്രം അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

എന്നാൽ ആരാധകർ ഏറെ കാത്തിരുന്ന നടന്റയെ ചിത്രമാണ് ലേലം2 . സൂരേഷ് ഗോപിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനികളില്‍ ഒന്നാണ് ലേലം. ചിത്രത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന നടന്റെ കഥാപാത്രം പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന ഒന്നാണ്. ജോഷിയുടെ സംവിധാനത്തിലാണ് ലേലം പുറത്തിറങ്ങിയിരുന്നത്.

ലേലത്തിന് രണ്ടാം ഭാഗം വരുമെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മകന്‍ നിതിന്‍ രണ്‍ജി പണിക്കർ ചിത്രം ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാല്‍ നിതിന്‍ രണ്‍ജി പണിക്കർ മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് പ്രഖ്യാപിച്ചതോടെ ലേലം 2 താരപുത്രൻ ഉപേക്ഷിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

എന്നാലിപ്പോള്‍ ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്നും ആ പ്രോജക്ട് നടക്കുമെന്നും സംവിധായകന്‍ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരുപാട് വലിയ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ചിത്രത്തിന് ഉണ്ടെന്നും അടുത്ത വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങി 2022ല്‍ റിലീസ് ചെയ്യാന്‍ പാകത്തിന് ആണ് ലേലം 2 പ്ലാന്‍ ചെയ്യുന്നതെന്നും നിതിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button