CinemaGeneralLatest NewsNEWS

അയ്‌റയ്ക്ക് പിന്നാലെ ജൂനിയര്‍ യഷിനെ വരവേറ്റ് ആരാധകര്‍

കന്നഡ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കെജിഎഫ് എന്ന ഒരറ്റചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കെജിഎഫ് ഹിറ്റായ ശേഷം സിനിമയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാൽ സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളുമായി യഷ് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. യഷ് രണ്ടാമതും അച്ഛനാകുന്ന വിവരം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിയായ അയ്‌റയ്ക്ക് പിന്നാലെ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കന്നഡ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് യഷിനും രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

shortlink

Related Articles

Post Your Comments


Back to top button