CinemaGeneralLatest NewsMollywoodNEWS

ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ച രാജേട്ടന് നന്ദി ; ഹരീഷ് പേരടി

ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത്

വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റയെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രത്തിൽ നടന്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശഗംഗയില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനി എന്ന കഥാപാത്രത്തിന്റെ ശിഷ്യന്റെ വേഷമാണ് രണ്ടാം ഭാഗത്തില്‍ ഹരീഷ് പേരടി അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ തനിക്ക് ലഭിച്ച ഈ നിയോഗത്തെക്കുറിച്ച് ഹരീഷ് പേരടി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത്. അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവര്‍ഷങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്… ഹരീഷ് പേരടിയുടെ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റയെ പൂർണരൂപം………………….

രാജേട്ടാ… ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്… കേൾക്കുമ്പോൾ വലിയ സന്തോഷമാണ് … നാടകം, മലയാള സിനിമ, തമിഴ് സിനിമ …മുരളിയേട്ടനും കലാഭവൻ മണിയും തിലകൻ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോൾ അതിർത്തികൾ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് … ഈ കത്തെഴുതാനുള്ള പ്രധാന കാരണം…നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രാജേട്ടൻ ഗംഭിരമാക്കിയ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാൻ വിനയൻ സാർ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത് … നവംബർ ഒന്നിന് പടം റിലീസാവുകയാണ്… ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി… അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവർഷങ്ങൾ ഞാൻ അറിയുന്നുണ്ട്… മുരളിയേട്ടനോടും മണിയോടും തിലകൻ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷ്ണം അറിയിക്കണം….

shortlink

Related Articles

Post Your Comments


Back to top button