CinemaGeneralLatest NewsMollywoodNEWS

‘മാസം മാസം വന്ന് എഫ്‌ ബിയിൽ മുടങ്ങാതെ പോസ്റ്റ് ഇടുന്നു എന്നല്ലാതെ എന്ത് നന്മയാണ് ചെയുന്നത്’ ഡബ്ല്യുസിസിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു

ശരിക്കും ഈ സംഘടന എന്തിനു വേണ്ടിയുള്ള സംഘടനയാണ് ,നിങ്ങൾ എന്ത് സേവനമാണ് സമൂഹത്തിനു വേണ്ടി ചെയുന്നത്

മലയാള സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പിക്കുന്നതിനായി ആരംഭിച്ച സംഘടനയാണ് ഡബ്ല്യുസിസി. തുടക്കത്തിൽ വലിയ പിന്തുണയാണ് സംഘടനയ്ക്ക് ലഭിച്ചത്. എന്നാൽ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളിൽ ഡബ്ല്യുസിസി നിശബ്തത പാലിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. സംഘടനഗമായ മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ഡിജിപിക്കു കൊടുത്ത പരാതിയിൽ ഡബ്ല്യുസിസി ഒന്നും മിണ്ടാത്തതാണ് താരത്തിന്റയെ ആരാധകരെയും മറ്റുള്ളവരെയും ചെടിപ്പിച്ചിരിക്കുന്നത്.

സാധരണ ഇത്തരം വിഷയങ്ങളിൽലെ പ്രതികരണം ഫേസ്ബുക്കിൽ പേജിൽ ഇടാറുള്ള സംഘടന മഞ്ജുവിന്റയെ കാര്യത്തിൽ അത് ചെയ്തില്ല. ഡബ്ല്യുസിസിയുടെ ആരംഭകാലം മുതൽ സജീവാംഗമായ മഞ്ജുവിന് ഇത്തരത്തിൽ ഒരു ദുരവസ്ഥ ഉണ്ടായിട്ടും സംഘടന ഒന്നും മിണ്ടാത്തതെന്താണെന്ന് എല്ലാവരും ഒന്നടങ്കം ചോദിക്കുന്നത്. ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ആരാധകർ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നത്.

ആരംഭകാലത്ത് സജീവമായി പ്രവർത്തിക്കുകയും ഇടക്കാലത്ത് സംഘടനയുമായി അകലം പാലിക്കുകയും ചെയ്തതിനാലാവാം ഡബ്ല്യുസിസി മഞ്ജുവിനെ പിന്തുണയ്ക്കാത്തതെന്നാണ് ചിലരുടെ കണ്ടെത്തൽ. എന്നാൽ ഡബ്ല്യുസിസിയിലെ സജീവാംഗങ്ങളായ രണ്ടു സംവിധായികമാരുടെ സിനിമകൾ റിലീസിനെത്തുന്നതിനാൽ കൂടുതൽ വിവാദങ്ങളുണ്ടാക്കി ആ ചിത്രങ്ങളെ മോശമായി ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോകേണ്ട എന്ന തീരുമാനവുംഈ നിശബ്ദതയ്ക്ക് പിന്നിലെന്നും ചിലർ പറയുന്നു.

ശരിക്കും ഈ സംഘടന എന്തിനു വേണ്ടിയുള്ള സംഘടനയാണ് ,നിങ്ങൾ എന്ത് സേവനമാണ് സമൂഹത്തിനു വേണ്ടി ചെയുന്നത്, എന്താണ് ഈ wcc, ജനങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ ഗ്രൂപ്പിൽ പെട്ടവർക്കോ എന്തു സന്ദേശമാണ് നിങ്ങൾക്ക് നല്കാൻ കഴിയുക, മഞ്ജു വാരിയർ എന്തുകൊണ്ട് നിങ്ങളുടെ സംഘടനയിൽ നിന്ന് പിൻമാറി? നിങ്ങൾ ആർക്കെങ്കിലും വീട് വച്ചു കൊടുക്കുകയോ ധന സഹായം ചെയ്യുന്നതോ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മാസം മാസം വന്ന് എഫ്‌ ബിയിൽ മുടങ്ങാതെ പോസ്റ്റ് ഇടുന്നു എന്നല്ലാതെ എന്ത് നന്മയാണ് ചെയുന്നത്?’ ഇത്തരത്തിൽ നിരവധി വിമർശനങ്ങളും രോഷപ്രകടനങ്ങളും ഡബ്ല്യുസിസിയുടെ പേജിലുണ്ട്.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വലിയ ചർച്ച വിഷയമായ വാളയാർ സംഭവത്തെക്കുറിച്ച് പൃഥ്വിരാജ് ഉൾപ്പടെയുള്ള വലിയ താരങ്ങൾ വിമർശനമുന്നയിച്ചിട്ടും ഡബ്ല്യുസിസി പ്രതികരിക്കാതത്തിലും സംഘടനയ്ക്ക് നേരെ വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button