CinemaGeneralLatest NewsMollywoodNEWS

ഇതെല്ലാം മഹത് വചനങ്ങളാണ് സായിപ്പേ; ആംസ്റ്റര്‍ഡാം യാത്രയുടെ ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഹിറ്റായ ചില മലയാള സിനിമാ ഡയലോഗുകളെ കുറിച്ച് പറഞ്ഞാല്‍ വിദേശികള്‍ക്ക് എന്ത് മനസിലാകാന്‍? അത്തരത്തില്‍ ഒരു അവസ്ഥയെ തന്ത്രപൂര്‍വ്വം നേരിട്ടിരിക്കുകയാണ് രമേഷ് പിഷാരടി.

രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്റെ ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ജീന്‍സും വൈറ്റ് ടീഷര്‍ട്ടുമാണ് എല്ലാവരുടെയും വേഷം. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ കേറിവാ, ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ തുടങ്ങിയ രസികന്‍ സിനിമാ സംഭാഷണങ്ങള്‍ ടൈപ്പോഗ്രഫി ചെയ്ത ടീഷര്‍ട്ടുകളാണ് ഇവര്‍ അണിഞ്ഞിരിക്കുന്നത്.

‘സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹത് വചനങ്ങള്‍ ആണെന്ന്,” എന്ന ക്യാപ്ഷനോടെയാണ് പിഷാരടി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button