CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിനെ തന്നെ നോക്കിയിരിക്കുന്ന സൂപ്പർ നായിക

തന്റെ കൈയ്യിലുളള എറ്റവും മികച്ച ചിത്രമാണിതെന്ന് കുറിച്ചാണ് മോഹന്‍ലാലിനോടുളള ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. സൂപ്പര്‍ താരത്തെ കാണാനും സംസാരിക്കാനുമായി  അധികപേരും തിരക്കുകൂട്ടാറുണ്ട്. അത്തരത്തില്‍ ലാലേട്ടനൊപ്പം ഒരു ചിത്രമെടുക്കാന്‍ കൊതിച്ച് എടുത്ത ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി ആന്‍ അഗസ്റ്റിന്‍. 2014ല്‍ താരം പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. തിരക്കിട്ട് ആരോടോ സംസാരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണിക്കുന്നത്.

തൊട്ടപ്പുറത്ത് അദ്ദേഹത്തിനെ നോക്കി ഇരിക്കുകയാണ് ആ കൊച്ചു പെണ്‍കുട്ടി. തന്റെ കൈയ്യിലുളള എറ്റവും മികച്ച ചിത്രമാണിതെന്ന് കുറിച്ചാണ് മോഹന്‍ലാലിനോടുളള ചിത്രം നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. എനിക്കാണെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു ചിത്രമെടുക്കാന്‍ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹമാണെങ്കില്‍ ഭയങ്കര തിരക്കിലും അങ്ങനെ ഇതാണെനിക്ക് അവസരം കിട്ടിയത്. പോസ്റ്റിന് താഴെയായി ഒരു സുഹൃത്തിനുളള മറുപടിയായും ആന്‍ കുറിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button