GeneralLatest NewsMollywood

നടന്‍ മാത്രമല്ല; വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിൽ പൂജാരിയാണ് ബാബു നമ്പൂതിരി

കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്ക്കാട് വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിൽ പൂജാരിയായും ചിലപ്പോള്‍ ബാബു നമ്പൂതിരിയെ കാണാം

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് ബാബു നമ്പൂതിരി. തൂവാനത്തുമ്പികളിലെ തങ്ങൾ, നിറക്കൂട്ടിലെ വില്ലൻ തുടങ്ങി ഒരു പിടി ശ്രദ്ധേയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്ഠൻ നമ്പൂതിരി കഴിഞ്ഞ 38 വർഷമായി മലയാള സിനിമയില്‍ സജീവമാണ്.

സ്വഭാവ വേഷങ്ങളിലൂടെ അരാധക മനം കവര്‍ന്ന ബാബു നമ്പൂതിരി നാട്ടുകാർക്കിടയിൽ സിനിമാ നടൻ മാത്രമല്ല, നാട്ടിലെ വലിയ തിരുമേനിയാണ് അദ്ദേഹം. കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്ക്കാട് വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിൽ പൂജാരിയായും ചിലപ്പോള്‍ ബാബു നമ്പൂതിരിയെ കാണാം. ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ ബാബു നമ്പൂതിരി വലിയ തിരുമേനിയാകാറുണ്ട്.

‘സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൂജാ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാൽ ആ നിമിഷം ചുമതല ഏറ്റെടുക്കും. അതെന്റെ കർമമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്പൂതിരി സമുദായത്തിൽ ശാന്തിപ്പണി അറിയുന്നവർ ഇപ്പോൾ കുറവാണ്. പുതിയ തലമുറയ്ക്ക് താൽപര്യവുമില്ല’- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button