CinemaGeneralLatest NewsMollywoodNEWS

‘ആ സിനിമയിൽ അഭിനയിക്കണ്ട എന്ന് തോന്നിയിരുന്നു’ ; ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി നയൻതാര

ആദ്യം വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത്

സൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലെന്നാണ് എ.ആർ മുരുകദാസ് സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ചിത്രമായ ഗജിനിയിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സൂപ്പർസ്റ്റാർ നയൻതാര. ഗജിനിയിൽ അഭിനയിക്കാനുള്ള തീരുമാനം വലിയ ഒരു മണ്ടത്തരമായിരുന്നുവെന്നാണ് സ്വകാര്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.

ആദ്യം വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത്. വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും താരം പറഞ്ഞു. മെഡിക്കൽ വിദ്യാർഥിനിയായ ചിത്രയുടെ വേഷത്തിലാണ് സൂര്യയ്ക്കൊപ്പം താരം എത്തിയത്. ഈ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button