BollywoodCinemaGeneralLatest NewsNEWS

ഡൽഹി നഗരത്തിന്റയെ അവസ്ഥയെ കുറിച്ച് പറഞ്ഞ പ്രിയങ്ക ചോപ്രയെ ട്രോളി ആരാധകര്‍

മാസക് ധരിച്ചുള്ള ചിത്രവും താരം ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു

സിനിമ ഷൂട്ടിങ്ങിനായി ദില്ലിയിൽ എത്തിയ പ്രിയങ്ക ചോപ്ര രാജ്യതലസ്ഥാനത്തെ ദുസഹാമായ ജീവിതത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. എയർ പ്യൂരിഫയറുകളും മാസ്കുകളും ഉപയോഗിച്ചാണ് ഇപ്പോൾ കഴിയുന്നതെന്നും ഈ കഠിനമായ സാഹചര്യത്തിൽ ദില്ലി നിവാസികൾക്കായി പ്രാർഥിക്കുന്നു എന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. മാസക് ധരിച്ചുള്ള ചിത്രവും താരം ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ നടിയുടെ ഈ ചിത്രത്തെ ട്രോളി എത്തിയിരിക്കുകയാണ് ആരാധകര്‍.

 

പ്രിയങ്കയുടെ പുകവലി ശീലത്തെ കളിയാക്കിയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങള്‍ വലിക്കുന്ന സിഗരറ്റ് നിങ്ങളെ കൊല്ലില്ല’ , ‘ഭര്‍ത്താവിനോടൊപ്പം സിഗരറ്റ് വലിക്കുന്ന നിങ്ങളുടെ ചിത്രം കണ്ടിട്ടുണ്ട് ദയവായി നിങ്ങളുടെ ആസ്തമ ശ്രദ്ധിക്കൂ’ തുടങ്ങി കമന്റുകളുടെ നീണ്ട നിരതന്നെയുണ്ട് ഈ ചിത്രത്തിന്.

കുറച്ച് നാള്‍ക്ക് മുന്‍പ് ഭര്‍ത്താവ് നിക്കുമൊത്ത് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അഞ്ച് വയസ്സ് മുതല്‍ ആസ്തമ അനുഭവിക്കുന്ന പ്രിയങ്കയെ അന്നും ആരാധകര്‍ ട്രോളിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button