BollywoodCinemaGeneralLatest NewsNEWS

തൊഴില്‍രഹിതന്‍ എന്ന് വിളിച്ച് പരിഹാസം; ചുട്ടമറുപടിയുമായി അഭിഷേക് ബച്ചന്‍

ഇത് ആദ്യമായിട്ടല്ല, അഭിഷേക് ബച്ചന്‍ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്നെ തൊഴില്‍രഹിതനെന്ന് പരസ്യമായി വിളിച്ച വ്യക്തിക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍. താരം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റിന് താഴെയാണ് തൊഴില്‍രഹിതന്‍ എന്ന് ഒരാള്‍ വിശേഷിപ്പിച്ചത്. ”ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക, അസാധ്യമെന്ന് കരുതുന്ന കാര്യം സാധ്യമെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക” എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റ്.

അതിന് ലഭിച്ച മറുപടികളിലെന്നായിരുന്നു ഇങ്ങനെ ‘നിങ്ങളെന്തിനാണ് തിങ്കളാഴ്ച ഒരാള്‍ ഹാപ്പിയായിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്, തൊഴില്‍രഹിതന്‍” ഈ കമന്റ്നാണ് അഭിഷേക്
മറുപടി നൽകിയിരിക്കുന്നത്. ”ഇല്ല. ഞാനിതിനോട് വിയോജിക്കുന്നു. ഞാന്‍ ചെയ്യുന്നത് എന്താണോ ആ പ്രവര്‍ത്തിയെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.” അഭിഷേകിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇത് ആദ്യമായിട്ടല്ല, അഭിഷേക് ബച്ചന്‍ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സിനിമകള്‍ ഒന്നും ചെയ്യാത്തയാള്‍ക്ക് അവധി ആഘോഷിക്കാന്‍ പണമെവിടുന്നാണ് എന്ന് മുമ്പൊരാള്‍ സോഷ്യല്‍മീഡിയയില്‍ ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് അഭിനയം മാത്രമല്ല, മറ്റ് ബിസിനസ്സുകളുമുണ്ട് എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button