CinemaGeneralKollywoodLatest NewsNEWS

സൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് അമ്പരന്ന് ബോളിവുഡ് നടൻ

സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ഫൈറ്റ് മാസ്റ്റര്‍ അന്‍ഭരിവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

കാപ്പാന്റെ വിജയത്തിന് ശേഷം സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂരരൈ പോട്രു. മലയാളി താരം അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്.

ഇപ്പോഴിതാ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ സൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് ഞെട്ടിരിക്കുകയാണ് ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം. സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ഫൈറ്റ് മാസ്റ്റര്‍ അന്‍ഭരിവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ ജോണ്‍ എബ്രാമിനെ ഇദ്ദേഹം കാണിച്ചിരുന്നു. സൂര്യയുടെ പ്രകടനം കണ്ട് ജോണ്‍ അദ്ദേഹത്തെ പ്രശംസിച്ചതായാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button