CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിക്ക് ആകുമെങ്കിൽ എനിക്കും സാധിക്കും ; ചിത്രം പങ്കുവെച്ച് റഹ്മാൻ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്നെയാണ് റഹ്മാന്റെ പ്രചോദനം

മലയാളത്തിൽ നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടിയും റഹ്മാനും ഒന്നിച്ചഭിനയിച്ചത്. സിനിമകളിലെല്ലാം തന്നെ മമ്മൂട്ടിക്കൊപ്പം തന്നെ നിറഞ്ഞുനിന്ന താരമായിരുന്നു റഹ്മാനും. ബോക്സ്ഓഫിസ് ഹിറ്റുകളുടെ ഫോർമുലയായി തന്നെ റഹ്മാൻ–മമ്മൂട്ടി കൂട്ടുകെട്ട് മാറിയിരുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്നെയാണ് റഹ്മാന്റെ പ്രചോദനം. അതുവ്യക്തമാക്കുന്ന ഒരു ചിത്രവുമായിട്ടാണ് റഹ്മാൻ എത്തിയിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രമാണ് റഹ്മാൻ പ്രേക്ഷകർക്കായി പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

ചിത്രത്തിനായുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു :‘ എന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ആകുമെങ്കിൽ എനിക്കും സാധിക്കും. ഇതാണ് എന്റെ മുദ്രാവാക്യം. ലവ് യു ഇച്ചാക്ക.’

shortlink

Related Articles

Post Your Comments


Back to top button