CinemaGeneralKollywoodLatest NewsNEWS

കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഉലകനായകൻ

അഞ്ച് പതിറ്റാണ്ട് പിന്നിട്ട തന്റയെ കരിയറില്‍ കമല്‍ഹാസന്‍ നമ്മളെ വിസ്മയിപ്പിച്ച കഥാപാത്രങ്ങള്‍ നിരവധിയാണ്

തമിഴ് സിനിമയിലെ ഉലകനായകനായി അറിയപ്പെടുന്ന താരമാണ് കമല്‍ഹാസന്‍. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയിലെ മുന്‍നിര ഇന്‍ഡസ്ട്രികളിലെല്ലാം തന്നെ സിനിമകൾ ചെയ്ത അദ്ദേഹത്തിന്റയെ അഭിനയം പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു. അഞ്ച് പതിറ്റാണ്ട് പിന്നിട്ട തന്റയെ കരിയറില്‍ കമല്‍ഹാസന്‍ നമ്മളെ വിസ്മയിപ്പിച്ച  കഥാപാത്രങ്ങള്‍ നിരവധിയാണ്.അഭിനേതാവെന്നതിപുലരി തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, കൊറിയോഗ്രാഫര്‍ തുടങ്ങിയ മേഖലകളിലും തിളങ്ങിയിരുന്നു അദ്ദേഹം.

ഇപ്പോഴിതാ സിനിമാത്തിരക്കുകള്‍ക്കിടയിലും മറ്റൊരു പിറന്നാള്‍ ദിനം കൂടി ആഘോഷിക്കുകയാണ് താരം. ഇത്തവണ കുടുംബത്തിനൊപ്പമാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. തന്റെ 65ാം പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സഹോദരന്‍ ചാരുഹാസന്‍, മകള്‍ സുഹാസിനി മണിരത്‌നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും മറ്റും കുടുംബാംഗങ്ങളുമാണ് ചിത്രത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button