CinemaGeneralLatest NewsMollywoodNEWS

ആ നടി ഉപയോഗിക്കുന്ന ആഭരണങ്ങൾ അണിയാൻ മറ്റുനടിമാർ കൊതിയോടെ നോക്കിനിൽക്കും

ചെമ്മീൻ കള്ളിച്ചെല്ലമ്മ തുടങ്ങിയ ചിത്രങ്ങളിൽ നായനെ പോലും നിഷ്പ്രഭമാക്കുന്ന നായിക കഥാപാത്രമായി കയ്യടി നേടിയ ഷീല ഇന്നും മലയാള സിനിമയിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച് മുന്നേറുകയാണ്

മലയാള സിനിമയിലെ അദ്ഭുതപ്പെടുത്തുന്ന നായികയായിരുന്നു ഷീല ഒരു കാലത്ത് സ്ഥിരമായി പ്രേം നസീറിന്റെ നായികാ വേഷം അലങ്കരിച്ചിരുന്ന ഷീല മലയാളത്തിന്റെ ലേഡീ സൂപ്പർ സ്റ്റാർ എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. .മലയാളത്തിലെ തന്നെ മറ്റനവധി നടിമാർ അസൂയയോടെയും ആരധനയോടെയും നോക്കി കണ്ട ഷീല നൂറോളം സിനിമകളിലാണ് പ്രേംനസീറിന്റെ മാത്രം നായികയായി മലയാള സിനിമയിൽ നിറഞ്ഞു നിന്നത്.

അക്കാലത്ത് ഷീല സിനിമയുടെ ചിത്രീകരണത്തിനായി അണിഞ്ഞിരുന്ന ആഭരണങ്ങളിൽ ബാക്കിയുള്ളത് അണിയാൻ കെ പിഎസി പോലെയുള്ള നടിമാർ കൊതിയോടെ നോക്കി നിൽക്കുമായിരുന്നുവെന്ന് നടന്‍ ജയറാം പറയുന്നു . കെപിഎസി ലളിത മനസ്സിനക്കരെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് തന്നോട് ഇത് പങ്കുവെച്ചതെന്നും ജയറാം പറയുന്നു.    പ്രേം നസീർ അഭിനയിക്കുന്ന സിനിമകളിൽപ്പോലും നായക തുല്യമായ നായിക വേഷം ചെയ്തുകൊണ്ടായിരുന്നു ഷീല നിറഞ്ഞു നിന്നിരുന്നത്. ചെമ്മീൻ കള്ളിച്ചെല്ലമ്മ തുടങ്ങിയ ചിത്രങ്ങളിൽ നായനെ പോലും നിഷ്പ്രഭമാക്കുന്ന നായിക കഥാപാത്രമായി കയ്യടി നേടിയ ഷീല ഇന്നും മലയാള സിനിമയിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച് മുന്നേറുകയാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് ഷീല വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നത്. ‘കൊച്ചു ത്രേസ്യ’ എന്ന ഷീലയുടെ വേഷം സംസ്ഥാന അവാര്‍ഡിന്റെ പരിഗണനയില്‍ വരെ ഉള്‍പ്പെട്ടിരുന്നു. അന്നത്തെ ജൂറിയിലുണ്ടായിരുന്ന സംവിധായകന്‍ ഹരിഹരന്‍ ഷീലയുടെ അഭിനയത്തില്‍ സ്വാഭാവികത ഇല്ലെന്നു പറഞ്ഞു അവാര്‍ഡ്‌ നിഷേധിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button