GeneralLatest NewsMollywood

ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞു; പൊട്ടിക്കരഞ്ഞ് നടി

അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം.

മമ്മൂട്ടി ചിത്രം കസബയിലെ സൂസനായി എത്തിയ ബോളിവുഡ് സുന്ദരിയാണ് നേഹ സക്‌സേന. അതിനു ശേഷം മോഹന്‍ലാല്‍ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോള്‍, ജീമ്പൂമ്പാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട നേഹ മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. തന്റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ തീർത്തും ആകസ്മികമായി നടി പൊട്ടിക്കരഞ്ഞത് ആരാധകരെ അമ്പരപ്പിച്ചു.

തന്റെ ബാല്യകാലവും അമ്മയുടെ സ്വാധീനവുമാണ് നേഹ നിര കണ്ണുകളോടെ പങ്കുവച്ചത്. ”അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം. കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു തന്റെ ശക്തി. ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ദിനങ്ങള്‍ ഉണ്ടായിരുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു തന്റെ സന്തോഷം” നേഹ പറഞ്ഞു.

അന്ന് സഹിച്ച വേദനകളില്‍ നിന്നുമാണ് താന്‍  ജീവിതത്തിൽ ഇക്കാണുന്ന നിലയിൽ എത്തിയതെന്നും നേഹ പറയുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close