CinemaGeneralLatest NewsMollywoodNEWS

‘മലയാളത്തിലെ ആദ്യ 300 കോടി സിനിമ റെഡി ആയി” ; മെഗാ പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്

മുരുകനും, ബാഹുബലിയും തീ൪ന്നോ എന്നറിയുവാ൯ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക

മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മാമാങ്കം’. നവംബര്‍ 21ന് ചിത്രം തീയേറ്ററുകളിൽ എത്തുന്നതോടെ നാളിതുവരെ ഉള്ള സിനിമകളുടെ സകലമാന റെക്കോ൪ഡും തക൪ന്ന് തരിപ്പണമാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് ഈ കാര്യം പറയുന്നത്. പണ്ഡിറ്റിൻ്റെ മെഗാ പ്രവചനമെന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………..

പണ്ഡിറ്റിന്ടെ മെഗാ പ്രവചനം..

മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ..
മമ്മൂക്കയുടെ Big budget mass movie “മാമാങ്കം” സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ “പുലി മുരുക൯”, “ബാഹുബലി 2” , “ലൂസിഫ൪” വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്ടെ “ബാഹുബലി” എന്നാണ് കരുതുന്നത്. Making and technical level ല് “ബാഹുബലി”യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല് മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു. (കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

ഇനിയും ഈ സിനിമയുടെ വമ്പ൯ വിജയത്തില് സംശയമുള്ളവര് ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (“ഒരു വടക്ക൯ വീരഗാഥ”, “പഴശ്ശിരാജ”) വ൯ വിജയമായിരുന്നു. അതിനാല് ആ സിനിമകളേക്കാളും വലിയ വിജയം “മാമാങ്കം” സിനിമയും നേടും എന്നു കരുതാം.

(വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീ൪ന്നോ എന്നറിയുവാ൯ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)

എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ്, തറക്കുമ്പോൾ ആയിരം..പണ്ഡിറ്റ് ഡാ..

shortlink

Related Articles

Post Your Comments


Back to top button