GeneralKollywoodLatest News

നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം നടി പൂജയുമായി അടുപ്പത്തിലോ? ചര്‍ച്ചയായി കുടുംബ ചിത്രം

ക്ലാസിക്കല്‍ ഡാന്‍സര്‍ വാണി ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ.

തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹസ്സന്‍ കുടുംബത്തോടൊപ്പം തന്റെ അറുപത്തിയഞ്ചാം ജന്‍മദിനം ആഘോഷിച്ചിരിക്കുകയാണ്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച താരത്തിന്റെ കുടുംബ ചിത്രത്തിലെ നടി പൂജ കുമാറിന്റെ സാന്നിധ്യമാണ്.

കുടുംബത്തില്‍ ഇല്ലാത്ത ഒരാളുടെ സാന്നിധ്യം കുടുംബ ചിത്രത്തില്‍ എങ്ങനെ വന്നു. എന്താണ് പൂജയ്ക്ക് ഈ കുടുംബവുമായി ഉള്ള ബന്ധം ഇതൊക്കെയാണ് സിനിമാലോകത്തെ പുതിയ ചര്‍ച്ച. നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം പൂജയുമായി കമല്‍ അടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുതാരങ്ങളും ഇത് സ്ഥീരീകരിച്ചിട്ടില്ല.

ക്ലാസിക്കല്‍ ഡാന്‍സര്‍ വാണി ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു പിന്നാലെ 1988ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷം നടി സരികയെ വിവാഹം ചെയ്തുവെങ്കിലും 2004ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീടാണ് ഗൌതമിയുമായുള്ള ബന്ധം. എന്നാല്‍ 2016ല്‍ ഇരുവരും പിരിഞ്ഞു.

കമലിന്റെ പ്രൊഡക്ഷന്‍ ഹൗസ് രാജ് കമല്‍ ഇന്റര്‍നാഷണല്‍ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. പൂജ ഈ പ്രൊഡക്ഷന്‍ ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്.

Related Articles

Post Your Comments


Back to top button