CinemaGeneralLatest NewsMollywoodNEWS

”ഒരു മുറൈ വന്ത് പാര്‍ത്തായ”, ചിത്രക്കൊപ്പം പാട്ടു പാടി സൗദിയിലെ സുല്‍ത്താനും, വീഡിയോ

റിയാദില്‍ നടന്ന അഹ്‌​ലാന്‍ കേരള എക്‌സ്‌പോയിലായിരുന്നു ഒരൊറ്റ പാട്ട് കൊണ്ട് അഹമ്മദ് സുല്‍ത്താന്‍  മലയാളികളെ കൈയിലെടുത്തത്

മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളിലെന്നാണ് മണിച്ചിത്രത്താഴ് ചിത്രത്തിലെ ”ഒരു മുറൈ വന്ത് പാര്‍ത്തായാ” എന്ന് തുടങ്ങുന്ന ഗാനം. ബിച്ചു തിരുമലയും വാലിയും ചേര്‍ന്ന് രചിച്ച് എം.ജി.രാധാകൃഷ്ണന്‍ കുന്തളവരാളി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം യേശുദാസും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.  എന്നാൽ കഴിഞ്ഞ ദിവസം ഈ ഗാനംകേട്ട് ഞട്ടിരിക്കുകയാണ് റിയാദുകാര്‍. എന്താണെന്നല്ലേ,  ചിത്രയ്‌ക്കൊപ്പം ഈ ഗാനം അതിമനോഹരമായി ആലപിക്കാനെത്തിയത് സൗദി സ്വദേശി അഹമ്മദ് സുല്‍ത്താനാണ്. നടനും ഗായകനുമാണ് സൗദിയിലെ ഖോബര്‍ സ്വദേശിയായ അഹമ്മദ് സുല്‍ത്താന്‍.

റിയാദില്‍ നടന്ന അഹ്‌​ലാന്‍ കേരള എക്‌സ്‌പോയിലായിരുന്നു ഒരൊറ്റ പാട്ട് കൊണ്ട് അഹമ്മദ് സുല്‍ത്താന്‍  മലയാളികളെ കൈയിലെടുത്തത്. പാടിത്തുടങ്ങുമ്പോള്‍ വേദിയില്‍ ചിത്ര തനിച്ചായിരുന്നു. പല്ലവിയും അനുപല്ലതിയും കഴിഞ്ഞ് ചരണത്തിലെത്തിയപ്പോഴായിരുന്നു പരമ്പരാഗത അറബി വേഷത്തില്‍ തോം തോം തോം എന്ന് പാടിക്കൊണ്ടുള്ള സുല്‍ത്താന്റെ രംഗപ്രവേശം. ഉച്ചാരണത്തില്‍ അറബിയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും തീര്‍ത്തും അനായാസമായാണ് ഗാനത്തിലെ സ്വരങ്ങളുടെ കഠിനവഴികളിലൂടെയുള്ള സുല്‍ത്താന്റെ ശ്രുതിശുദ്ധമായ സഞ്ചാരം. ഒടുവില്‍ സുല്‍ത്താന്റെ ആലാപനമികവ് കേട്ട് വേദിയില്‍ വച്ച് പാട്ടിനിടെ ചിത്ര തന്നെ കൈയടിച്ചുപോയി.

ഇതിഹാസമായ ചിത്രയ്‌ക്കൊപ്പം ഒരു മലയാളഗാനം ആലപിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് അഹമ്മദ് സുല്‍ത്താന്‍ പറയുന്നത്. ജീവിതിലെ ഏറ്റവും അഭിമാന നിമിഷമായിരുന്നു ഇതെന്നും സുല്‍ത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button