GeneralLatest NewsTV Shows

ജനപ്രിയ പരമ്പരയ്ക്ക് രണ്ടാം ഭാഗം; ആരാധകര്‍ ആവേശത്തില്‍

പ്രേക്ഷകരിൽ നിന്ന് ലഭിച്ച പിന്തുണയിൽ താൻ ആശ്ചര്യപ്പെടുന്നുവെന്ന് നടൻ ജയ് ധനുഷ്

കുടുംബ പ്രേക്ഷകര്‍ ഏറെയുള്ള പരിപാടിയാണ് സീരിയലുകള്‍. ഇപ്പോഴിതാ ആരാധകരുടെ പ്രിയ പരമ്പരയ്ക്ക് രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ജനപ്രിയ പരമ്പരയാണ് അല്ലിയാമ്പല്‍. ഈ പരമ്പരയുടെ ആദ്യ ഭാഗത്തിന്റെ അവസാനത്തിനൊപ്പം തന്നെ അണിയറപ്രവര്‍ത്തകര്‍ പരമ്പരയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ്.

പരമ്പരയില്‍ പ്രധാന താരങ്ങളായ ജയ്‌ ധനുഷും പല്ലവി ഗൌഡയും സോഷ്യല്‍ മീഡിയയിലൂടെ പരമ്പരയുടെ അടുത്ത പതിപ്പുമായി ഉടന്‍ തന്നെ എത്തുമെന്നു അറിയിച്ചത്. പ്രേക്ഷകരിൽ നിന്ന് ലഭിച്ച പിന്തുണയിൽ താൻ ആശ്ചര്യപ്പെടുന്നുവെന്ന് നടൻ ജയ് ധനുഷ് വീഡിയോയിൽ വ്യക്തമാക്കി. ഷോ അവസാനിച്ചതിൽ ഖേദമുണ്ട്. എന്നാൽ, അല്ലിയമ്പൽ പാർട്ട് 2 ഉടൻ വരുന്നുവെന്ന് എല്ലാവരേയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്, എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഷോയുടെ നിർമ്മാതാക്കളിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button