CinemaGeneralLatest NewsMollywoodNEWS

അരകോടി മുടക്കി അതിന്‍റെ ആറര ഇരട്ടി കളക്റ്റ് ചെയ്ത മലയാളത്തിലെ മഹാസിനിമയെക്കുറിച്ച് വിനയന്‍

ജെ. പള്ളാശേരി അദ്ദേഹം ഇത് പോലെയൊരു തിരക്കഥ മുന്‍പ് എഴുതിയിട്ടില്ലെന്നാണ് പങ്കുവെച്ചത്

വിനയന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം മലയാള സിനിമ കണ്ട മഹാവിജയങ്ങളില്‍ ഒന്നാണ്. ആ സിനിമയുടെ ഓരോ മേഖലയിലും പ്രവര്‍ത്തിച്ച ആളുകള്‍ സിനിമ തുടങ്ങും മുന്‍പേ തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നതായി വിനയന്‍ പറയുന്നു. ചിത്രത്തിലെ ഗാനങ്ങളെഴുതിയ യൂസഫലി കേച്ചേരി തന്റെ ഗാനരചനയില്‍ ഏറ്റവും മികച്ച രീതിയില്‍ അടയാളപ്പെടാന്‍ പോകുന്ന ചിത്രമായി ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തെ കണ്ടിരുന്നുവെന്നും വിനയന്‍ പറയുന്നു.

എന്റെ സിനിമകളില്‍ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ അന്ന് അന്‍പത് ലക്ഷം മുടക്കി അതിന്റെ ആറര ഇരട്ടി കളക്റ്റ് ചെയ്ത ചിത്രമായിരുന്നു. മലയാള സിനിമയില്‍ വേറെ ഒരു സിനിമയ്ക്കും അങ്ങനെ ഒരു റെക്കോര്‍ഡ് ഉണ്ടാകാനിടയില്ല. അതില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ആ സിനിമയോട് വിശ്വാസമുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയ യൂസഫലി കേച്ചേരി പറഞ്ഞത് മികച്ച ഗാനങ്ങള്‍ കൊണ്ട് ഗംഭീരമാകാന്‍ പോകുന്ന സിനിമയായിരിക്കും ഇതെന്നായിരുന്നു, അദ്ദേഹത്തിന്റെ ആത്മവിശ്വാസം എനിക്കും ഊര്‍ജ്ജം നല്‍കി. തിരക്കഥ എഴുതിയ ജെ. പള്ളാശേരി അദ്ദേഹം ഇത് പോലെയൊരു തിരക്കഥ മുന്‍പ് എഴുതിയിട്ടില്ലെന്നാണ് പങ്കുവെച്ചത്.അങ്ങനെ ഓരോരോത്തരുടെയും വാക്കുകളിലെ ആത്മവിശ്വാസം എന്നിലെ സംവിധായകനെയും സ്വാധീനിച്ചു’. അടുത്തിടെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ സിനിമാ ജീവിതത്തിലെ കരിയര്‍ ബെസ്റ്റ് ആയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button