GeneralLatest NewsMollywood

ശബരിമലയിലെ ആചാര സംരക്ഷണം: കമ്മ്യൂണിസ്റ്റുകാർക്ക് ഇതിലും വലിയ ഒരു മറുപടി കൊടുക്കാനില്ല; നാൽപ്പത്തിയൊന്നിനെക്കുറിച്ച് സന്ദീപ്‌ വാര്യര്‍

ഇടതു ബുദ്ധിജീവികളെ അലോസരപ്പെടുത്തുന്ന നിരവധി സംഭാഷണശകലങ്ങൾ ഈ സിനിമയിലുണ്ട്.

ലാൽ ജോസ് – ബിജുമേനോൻ കൂട്ടുകെട്ടിന്റെ പുതിയ സിനിമയാണ് നാൽപ്പത്തിയൊന്ന്. ചിത്രം കണ്ടതിനുശേഷം സന്ദീപ്‌ വാര്യര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈറല്‍. ശബരിമലക്കും അവിടുത്തെ ആചാര പദ്ധതികൾക്കും ഏറെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെയാണ് ഈ സിനിമ അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ളത് സന്ദീപ്‌ പറയുന്നു. കൂടാതെ ശബരിമലയിലെ ആചാര സംരക്ഷണം സവർണ്ണ ഹിന്ദുവിന്റെ അജണ്ടയാണ് എന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്ക് ഇതിലും വലിയ ഒരു മറുപടി കൊടുക്കാനില്ലെന്നും അദ്ദേഹം കുറിച്ചു

 പോസ്റ്റ്‌  പൂര്‍ണ്ണരൂപം

ലാൽ ജോസ് – ബിജുമേനോൻ കൂട്ടുകെട്ടിന്റെ പുതിയ സിനിമ നാൽപ്പത്തിയൊന്ന് കണ്ടു. കണ്ടില്ലെങ്കിൽ ഒരു നഷ്ടമായിപ്പോയേനെ . ശബരിമലക്കും അവിടുത്തെ ആചാര പദ്ധതികൾക്കും ഏറെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെയാണ് ഈ സിനിമ അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ളത്.

ഇടതു ബുദ്ധിജീവികളെ അലോസരപ്പെടുത്തുന്ന നിരവധി സംഭാഷണശകലങ്ങൾ ഈ സിനിമയിലുണ്ട്. ശബരിമല വിശ്വാസത്തിന്റെ പ്രാധാന്യം യുക്തിവാദിയായ നായകനെ പറഞ്ഞു മനസ്സിലാക്കുന്നത് പിന്നോക്ക ഹിന്ദുവായ , കോളനിവാസിയായ , പാർട്ടിക്കുവേണ്ടി വെട്ടുകയും കുത്തുകയും ചെയ്യുന്ന സഖാവാണ്. ശബരിമലയിലെ ആചാര സംരക്ഷണം സവർണ്ണ ഹിന്ദുവിന്റെ അജണ്ടയാണ് എന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്ക് ഇതിലും വലിയ ഒരു മറുപടി കൊടുക്കാനില്ല.

വയസ്സറിയിച്ചതു കൊണ്ട് ശബരിമലയിൽ പോകാൻ കഴിയാതിരുന്നതിന്റെ ദുഃഖം പറയുന്ന നായകന്റെ അമ്മ, നായകന്റെ കണ്ണിൽ തെളിയുന്ന മകരവിളക്ക്, വിശ്വാസികളായ അമ്മമാരുടെ നിരവധി ദൃശ്യങ്ങൾ… ഈ സിനിമ പറയാതെ പറയുന്നത് ശബരിമല വിശ്വാസികൾക്ക് എത്രമേൽ പ്രിയപ്പെട്ടതാണ് എന്നാണ്. ശബരിമലയിൽ പോയി വന്ന ഒരു അനുഭൂതിയാണ് ഈ സിനിമ നിങ്ങൾക്ക് നൽകുക. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് 41.

“നവോത്ഥാനം പറഞ്ഞ് പറഞ്ഞ് ഇനി വിരിയാൻ ഈടെ മാത്രമേ ബാക്കിയുള്ളൂ” . സിനിമ കണ്ടിറങ്ങിയിട്ടും ചെവിയിൽ നിന്ന് പോയിട്ടില്ല ഈയൊരു സംഭാഷണം.

shortlink

Related Articles

Post Your Comments


Back to top button