CinemaGeneralLatest NewsMollywoodNEWS

അലി ഇമ്രാന്‍ അവതരിച്ചിട്ട് 31 വര്‍ഷം ; പോസ്റ്റുകള്‍ കൊണ്ട് തരംഗമായി സോഷ്യൽ മീഡിയ

1988 നവംബര്‍ പത്തിനായിരുന്നു മൂന്നാംമുറ റിലീസ് ചെയ്യുന്നത്

മോഹൻലാലിന്റയെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മൂന്നാംമുറ. ഇപ്പോഴിതാ ചിത്രം  പുറത്തിറങ്ങിയിട്ട് മുപ്പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 1988 നവംബര്‍ പത്തിനായിരുന്നു മൂന്നാംമുറ റിലീസ് ചെയ്യുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് എസ് എന്‍ സ്വാമി ആയിരുന്നു തിരക്കഥ രചിച്ചത്.

കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, ലാലു അലക്‌സ്, മുകേഷ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേവതിയായിരുന്നു നായിക. രാഷ്ട്രീയ നേതാക്കാന്മാരെ ഒരു കൂട്ടം തീവ്രവാദികള്‍ തട്ടികൊണ്ട് പോവുകയും അവരെ രക്ഷിക്കാന്‍ വേണ്ടി എത്തുന്നവരായിട്ടാണ് മോഹന്‍ലാലും മറ്റ് താരങ്ങളുമെത്തുന്നത്.

മൂന്നാംമുറയുടെ പോസ്റ്റുകള്‍ കൊണ്ട് സോഷ്യൽ മീഡിയയിയും ചിത്രത്തിന്റയെ മുപ്പത്തിയൊന്ന് വര്‍ഷം ആഘോഷമാക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബുകളിലെല്ലാം സിനിമയുടെ വിശേഷങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അലി ഇമ്രാന്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള വാചകങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button