CinemaGeneralLatest NewsMollywoodNEWS

പച്ചവെളളം മാത്രം കുടിച്ചു ജീവിച്ച സമയങ്ങള്‍ ഉണ്ടായിരുന്നു; ഭൂതകാലത്തെ കുറിച്ച് നടി നേഹ സക്‌സേന

അമ്മയോട് പറയാതെയാണ് മോഡലിംഗ് രംഗത്ത് ഭാഗ്യം പരീക്ഷിച്ചത്

‘കസബ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നേഹ സക്‌സേന. ഗ്ലാമര്‍ വേഷങ്ങളിലുള്‍പ്പെടെ തിളങ്ങിയ താരത്തിന്റെ വേദന നിറഞ്ഞ ഭൂതകാലവും അമ്മയുടെ സനേഹത്തേയും കുറിച്ചൊക്കെ വാചലയാകുന്നതിനിടെയാണ് പെട്ടന്ന് താരം കരഞ്ഞും ഇടറിയും വികാരധീനയായാത് . ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അച്ഛനെ ഒന്ന് കാണാന്‍ പോലും വിധി അനുവദിച്ചിട്ടില്ല. വീട്ടില്‍ കുടുംബനാഥന്‍മാരാരും ഇല്ലാത്ത വീട്ടിലാണ് താന്‍ വളര്‍ന്നത്. അമ്മയായിരുന്നു തന്റെ ശക്തി. ചെറുപ്പത്തില്‍ ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്ന ഒന്‍പതു ദിവസം അമ്മയും താനും പച്ചവെളളം മാത്രം കുടിച്ചു ജീവിച്ച സമയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോഴാണ് താരത്തിന്റെ കണ്ണ് നിറഞ്ഞത്. മുതിര്‍ന്നപ്പോള്‍ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു സന്തോഷം. നടിയാകുന്നതില്‍ അമ്മക്ക് താത്പര്യം ഇല്ലായിരുന്നു. അമ്മയോട് പറയാതെയാണ് മോഡലിംഗ് രംഗത്ത് ഭാഗ്യം പരീക്ഷിച്ചത്.

ജീവിതത്തില്‍ വിജയിക്കാന്‍ കുറുക്കുവഴികള്‍ തേടിയിടില്ല. ഒരുപാട് കഠിനാദ്ധ്വാനം ചെയ്തു. ഇപ്പോള്‍ എനിക്ക് എല്ലാം ഉണ്ട്. എന്റെ കുടുംബത്തില്‍ ദൈവാനുഗ്രഹമുണ്ട്. അമ്മയാണ് എനിക്കെല്ലാം. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നും നേഹ കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button