CinemaGeneralLatest NewsMollywoodNEWS

പൂര്‍ണിമയ്ക്കും പിന്നലെ പേളി മാണിയും ; ഓണ്‍ലൈന്‍ ഷോപ്പിന് തുടക്കമിട്ട് താരം

വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

അവതാരികയായും നടിയായും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി . ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിൽ അവതരികയായി എത്തിയത്തോടാണ് പേളി മാണി എല്ലാവര്‍ക്കും സുപരിചിതയായി മാറിയത്. തുടര്‍ന്ന് ബിഗ് ബോസ് മലയാളത്തില്‍ മല്‍സരാര്‍ത്ഥിയായും നടി എത്തിയിരുന്നു. ഇവിടെ വെച്ച് നടൻ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് ഷോയ്ക്ക് ശേഷം ഇരുവരും വിവാതരാവുകയും ചെയ്തിരുന്നു.

വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പേളി മാണിയുടെ പുതിയ ഒരു  ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

 

പേളി.ഇന്‍ എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് നടിയുളളത്. നവംബര്‍ 15 നാണ് www.pearle.in എന്ന പേരിലുളള ഓണ്‍ലൈന്‍ ഷോപ്പിന് തുടക്കമാവുന്നത്. സ്റ്റോറിലൂളള ശേഖരം എല്ലാവര്‍ക്കും മുന്‍പില്‍ എത്തിക്കുന്നതില്‍ താന്‍ വളരെയധികം ആവേശഭരിതയാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

പേളി മാണിയുടെ പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. തന്റെ ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്നുളള സാരി ധരിച്ചുകൊണ്ടുളള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി എത്തിയിരുന്നത്. ഒപ്പം തന്നെ സംരംഭത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ഉണ്ടാവണമെന്നും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button