BollywoodCinemaGeneralLatest NewsNEWS

ഭാര്യയുടെ ചിത്രങ്ങൾ ബോക്സ് ഓഫീസ് കീഴടക്കുമ്പോൾ അസൂയ തോന്നാറുണ്ടോ? വെളിപ്പെടുത്തലുമായി  ബോളിവുഡ് താരം

ബോളിവുഡിലെ മുൻനിരനായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരുന്നത്

ബോളിവുഡിലെ കൂൾ താരദമ്പതിമാരാണ് നടി കരീന കപൂറും നടൻ സെയ്ഫ് അലിഖാനും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപ് വരെ സിനിമയിൽ സജീവമായ കരീന വിവാഹത്തിനു ശേഷം സിനിമയിൽ അത്ര സജീവമല്ല.

ബോളിവുഡിലെ മുൻനിരനായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരുന്നത്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളും കരീനയുടെ പേരിൽ ഉണ്ട്. ഭർത്താവ് സെയ്ഫിനെക്കാലും ഒരുപടി മുകളിലാണ് കരീന. എന്നാൽ കരീനയുടെ ഹീറ്റുകൾ സെയ്ഫിന്റെ ജീവിതത്തിൽ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടോയില്ലയോ എന്ന് തുറുന്നു പറയുകയാണ് താരം. രാജീവ് മാസന്തയ്ക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയുടെ സിനിമകൾ ഹിറ്റാകുമ്പോൾ അസൂയ തോന്നാറുണ്ടോ എന്ന ചോദ്യത്തിനായിരുന്ന സെയ്ഫിന്റെ മറുപടി.

കരീനയുടെ വിജയങ്ങളിൽ തനിയ്ക്ക് ഒരിക്കൽ പോലും അസൂയ തോന്നിയിട്ടില്ല. ഇത്തരത്തിലുള്ല കാര്യങ്ങളിൽ തങ്ങൾ വളരെ റിയലിസ്റ്റിക്കാണ്. കാര്യങ്ങൾ മനസ്സിലാകും. എല്ലാ കാര്യങ്ങളിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും ഒരു പോയിന്റിൽ ഒരാൾ മറ്റൊരാളിനെക്കാൾ വിജയിച്ചു നിൽക്കും. മറ്റു ചിലപ്പോൾ രണ്ടാൾക്കും മികച്ച സമയമായിരിക്കും. എന്നാൽ ഇത്തരം പാരാമീറ്റേഴ്സിൽ താൻ ഒരിക്കൽ പോലും ജീവിതത്തെ തൂക്കി നോക്കിയിട്ടില്ലന്ന് സെയ്ഫ് അലിഖാൻ പറഞ്ഞു.

ഒരിക്കൽ പോലും ബോക്സോഫീസ് വിജയങ്ങൾ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൽ എന്ത് ഉണ്ടാകുന്നു എന്നതിലാണ്. എന്റെ ഭാര്യ എന്നേക്കാൾ മികച്ച നിൽക്കുന്നത് അവരുടെ കഴിവാണ്. അതൊരിക്കൽ പോലും മത്സരമായി കണാനായിട്ടില്ലെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു, പക്ഷെ അവൾ എന്നെക്കാലും കുറച്ച് ചെറുപ്പമാണെന്ന് തമാശരൂപേണെ താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button