GeneralLatest NewsMollywood

എന്നെ അറിയാത്ത, പരിചയമില്ലാത്ത ചിലർ എന്നെ അഹങ്കാരി എന്ന് വിളിക്കുന്നു; ലക്ഷ്മി പ്രിയ

സിനിമ ജോലി മാത്രമാണ്. അഭിനയം എന്ന ജോലി ഭംഗിയായി ചെയ്യുക, പ്രതിഫലം വാങ്ങി വീട്ടിൽ പോകുക

സാമൂഹിക വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ എന്നും തുറന്നു പറയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ലക്ഷ്മി പ്രിയ. അതിന്റെ പേരില്‍ നിരവധി വിമര്‍ശങ്ങള്‍ ലക്ഷ്മിയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അസഭ്യ വര്ഷം നടക്കുന്നതിന്റെ പേരില്‍ തന്റെ നിലപാടുകളില്‍ നിന്നും മാറേണ്ട ആവശ്യമില്ലെന്ന് ലക്ഷ്മി തുറന്നു പറയുന്നു.

”അമ്മയുടെ മീറ്റിങ് വലിയ പാഠങ്ങൾ ആണ്. ഒരു കാലത്ത് മികച്ച വേഷങ്ങളിൽ കത്തി നിന്ന പലരും ഒന്നുമല്ലാത്തവരായി, വിസ്മരിക്കപെട്ടവരാകുന്നതും അമ്മയുടെ പെൻഷൻ കൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതും ഞാൻ കാണുന്നതാണ്. നാളെ അവരുടെ സ്ഥാനത്തു ഞാൻ ആവാം. അതുകൊണ്ട് എനിക്ക് അഹങ്കാരമില്ല. എന്നിട്ടും എന്നെ അറിയാത്ത, പരിചയമില്ലാത്ത ചിലർ എന്നെ അഹങ്കാരി എന്ന് വിളിക്കുന്നു. അതെന്തിന് എന്ന് മനസ്സിലാകുന്നില്ല.” ജീവിതവും സിനിമയും എന്ത് പഠിപ്പിച്ചു എന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിന് ഉത്തരമായി ലക്ഷ്മി പറഞ്ഞു.

read also:അമ്മ ജീവിച്ചിരിപ്പുണ്ട് എന്നു ഞാനറിയുന്നതു പോലും പതിനാലാമത്തെ വയസ്സിലാണ്; നടി ലക്ഷ്മിപ്രിയ തുറന്നു പറയുന്നു

സിനിമ ജോലി മാത്രമാണ്. അഭിനയം എന്ന ജോലി ഭംഗിയായി ചെയ്യുക, പ്രതിഫലം വാങ്ങി വീട്ടിൽ പോകുക എന്നതിനുമപ്പുറം ഒന്നുമില്ലെന്ന് താരം പറയുന്നു. അതുകൊണ്ട് തന്നെ സ്റ്റാർഡം ഒന്നും ഒരുകാലത്തും തലയ്ക്കു പിടിച്ചിട്ടില്ലെന്നും ലക്ഷ്മി പങ്കുവച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close