CinemaGeneralLatest NewsMollywoodNEWS

ഇത് കണ്ട് ഹൃദയം നിറഞ്ഞ് ചിരിച്ചു; ട്രോള്‍ പങ്കുവെച്ച് ബാബു ആന്റണി

ഏത്തവാഴയും എന്റെ ആരാധകനാണെന്ന് അറിഞ്ഞതില്‍ സന്തോഷം

സിനിമ താരം ബാബു ആന്റണി പങ്കുവെച്ച ഒരു ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാ ലോകം’ എന്നായിരുന്നു ട്രോൾ. ‘ചിരിക്കാന്‍ പറ്റുന്ന ഒന്ന്! എനിക്ക് ഇത് അയച്ചുതന്നവര്‍ക്കെല്ലാം നന്ദി. ഞങ്ങളെല്ലാവരും ഇത് കണ്ട് ഹൃദയം നിറഞ്ഞ് ചിരിച്ചു. ഏത്തവാഴയും എന്റെ ആരാധകനാണെന്ന് അറിഞ്ഞതില്‍ സന്തോഷം’ ട്രോള്‍ പങ്കുവെച്ച് ബാബു ആന്റണി കുറിച്ചു.

താടിവച്ച, മെലിഞ്ഞ ഒരാളുടേതൈന്ന് തോന്നിപ്പിക്കുന്ന രൂപം ഒരു വാഴയില്‍ കാണപ്പെട്ടത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ആളുകളും ആ ചിത്രത്തിനോടുള്ള പ്രതികരണവും ചേര്‍ന്നതാണ് ട്രോള്‍.  ‘ചേട്ടന്‍ പണ്ട് പ്രാക്ട്രീസ് ചെയ്ത ഏതോ വാഴ കുലച്ചു. പകരം വീട്ടാന്‍ വാഴ അടുത്തുള്ള വാഴകളെ ഇടിച്ചുകൊണ്ടിരിക്കുന്നു.’, ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും, ടാറ്റൂ കുത്തിയതാ, ‘അടുത്ത് പോകുമ്പോള്‍ വാഴ ഇടിക്കാതെ നോക്കണം’ എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button