CinemaGeneralLatest NewsMollywoodNEWS

പണ്ട് ഞാന്‍ ബ്രൂസ് ലിയെ പോലെ ആയിരുന്നു; ആ കാലത്തെക്കുറിച്ച് വെളിപ്പെടുത്തി ദിലീപ്

എക്‌സ്‌റേ എടുക്കണമെങ്കില്‍ ഷര്‍ട്ട് അഴിച്ചാല്‍ മതിയായിരുന്നു

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്.  എസ്.എല്‍. പുരം ജയസൂര്യ ഒരുക്കുന്ന ‘ജാക്ക് ഡാനിയേല്‍’ എന്ന ചിത്രമാണ് താരത്തിന്റയെതായി ഇനി പുറത്തിറങ്ങനിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിനിടെ താന്‍ പണ്ട് സിക്‌സ് പാക്ക് ആയിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. ”ഞാന്‍ പണ്ട് സിക്‌സ് പാക്ക് ആയിരുന്നു. ബ്രൂസ് ലിയെ പോലെയൊക്കെ ആയിരുന്നു. എക്‌സ്‌റേ എടുക്കണമെങ്കില്‍ ഷര്‍ട്ട് അഴിച്ചാല്‍ മതി എന്ന് അന്ന് തമാശരൂപേണ ദിലീപ് പറഞ്ഞു.

മിമിക്രി കാലഘട്ടത്ത് തീരെ മെലിഞ്ഞ രൂപമായിരുന്നു ദിലീപിന്. ഇതിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്.  ചെറിയ വേഷങ്ങളിലൂടെ കരിയര്‍ തുടങ്ങിയ നടന്‍ പിന്നീട് നായകനടനായി മാറുകയായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ എല്ലാതരം സിനിമകളും ദിലീപ് മലയാളത്തില്‍ ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button