CinemaGeneralLatest NewsMollywoodNEWS

പ്രശസ്ത സിനിമാ നിര്‍മ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

ബാലചന്ദ്രമേനോന്റെ ''കേള്‍ക്കാത്ത ശബ്ദം'' എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറിയെന്ന പേര് മലയാളത്തിന്റെ വെള്ളിത്തിരയില്‍ ആദ്യമായി തെളിഞ്ഞത്

പ്രശസ്ത നിർമാതാവും ഫിലിം ചേംബർ മുൻ പ്രസിഡന്റും സെഞ്ച്വറി ഫിലിംസ് ഉടമയുമായ രാജു മാത്യു (82 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖെത്ത തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബാലചന്ദ്രമേനോന്റെ ”കേള്‍ക്കാത്ത ശബ്ദം” എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറിയെന്ന പേര് മലയാളത്തിന്റെ വെള്ളിത്തിരയില്‍ ആദ്യമായി തെളിഞ്ഞത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് സെഞ്ച്വറിയില്‍നിന്നു പുറത്തുവന്നത്.

ഫഹദ് ഫാസിൽ ചിത്രമായ ‘അതിരനാണ്’ അവസാനമായി അദ്ദേഹം നിർമ്മിച്ച ചിത്രം.
മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററിൽ വിതരണത്തിന് എത്തിച്ച ചിത്രങ്ങൾ. വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞൽദോ’യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്.

പരേതയായ ലില്ലി മാത്യുവാണ് ഭാര്യ.മക്കൾ: അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ(ഇരുവരും വിദേശത്താണ്).ശവസംസ്കാരം പിന്നീട്

shortlink

Post Your Comments


Back to top button