CinemaGeneralLatest NewsMollywoodNEWS

നൃത്തപഠനത്തിനായി നടി മുക്ത വിനീതിന്‍റെ അരികിലേക്ക് ; സന്തോഷം പങ്കുവെച്ച് താരം

സിനിമയിൽ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും നടൻ തന്റയെ നൃത്തത്തെയും കൂടെക്കൂട്ടിയിരുന്നു.

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് വിനീത്. സിനിമയിൽ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലും നടൻ തന്റയെ നൃത്തത്തെയും കൂടെക്കൂട്ടിയിരുന്നു. അടുത്തിടെയായിരുന്നു താരം കൊച്ചിയില്‍ നൃത്തവിദ്യാലയം തുടങ്ങിയത്. ഇപ്പോഴിതാ വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി മുക്ത. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മുക്ത ഈ കാര്യം അറിയിച്ചിരിക്കുന്നത്.

പോസ്റ്റിന്റയെ പൂർണരൂപം…………….

എന്നെ കുഞ്ഞിലേ മുതൽ പഠിപ്പിച്ച എല്ലാ ഗുരുകളെയും (ചന്ദ്രിക ടീച്ചർ, രവി മാഷ്, ജിബി മാഷ്) ഓർത്തു കൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു.

ഒരു സിനിമയിൽ വിനീത് ഏട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചു
movie (സുഖമായിരിക്കട്ടെ )

ഇപ്പോൾ അങ്ങയുടെ നൃത്ത വിദ്യാലയത്തിൽ പഠിക്കാൻ ദൈവം അവസരം ഒരുക്കി തന്നു…. ഒരുപാട് സന്തോഷം

shortlink

Related Articles

Post Your Comments


Back to top button