CinemaGeneralLatest NewsMollywoodNEWS

‘അമ്പിളിയെ കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം’; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവർക്ക് ചുട്ടമറുപടിയുമായി ആദിത്യന്‍ ജയൻ

നല്ല മാധ്യമപ്രവർത്തകർക്കിടയിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നവരുടെ കാര്യം കഷ്ടം

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും ജീവിതത്തിലും വിവാഹിതരായത്. ഇപ്പോഴിതാ കുഞ്ഞതിഥി എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത  Ambili Deviമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. ഇപ്പോഴിതാ അമ്പിളി ദേവി ഗുരുതരാവസ്ഥയിലാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് ചുട്ടമറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം……………………….

തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ, പക്ഷെ അതിൽ ഒരു മര്യാദ ഒക്കെ വേണം. നിങ്ങള്‍ എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ല. പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ എഴുതി മെനഞ്ഞുവിടുബോൾ അല്‍പ്പം ശ്രദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹo എന്നെ വീണ്ടും വാര്‍ത്തയില്‍ നിര്‍ത്തി ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ aambAmbili Deviദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ .

അവളെ വെറുതെ വിടു, കുഞ്ഞുങ്ങളെയും തിരുവനന്തപുരത്ത് നിൽക്കുന്ന എന്നെ വിളിച്ച് അമ്പിളി സീരിയസാണോ എന്ന് എന്റെ റിലേഷനിൽ പെട്ടവർ ചോദിക്കുമ്പോൾ ഞാൻ ഒരു മനുഷ്യൻ അല്ലെ ഒരു പരിധി വരെ എന്നെ ഉപദ്രവിച്ച് നിങ്ങൾ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരൻ പൊറുക്കുന്നതല്ലാ.

ഞങ്ങൾ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു. ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളു. ഉപദ്രവിക്കാനും ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തയില്ലാത്തരമായി പോയി സഹോദരാ. ബ്രേക്കിംഗ് ന്യൂസ്‌ നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ, കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും. ഓരോ നിമിഷവും ഞങ്ങൾ ഈശ്വരനെ വിളിച്ച് ജീവിക്കുവാ, മോശമാണ് ഒരാളെ ദ്രോഹിക്കുന്നത്. പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ, നല്ല മാധ്യമപ്രവർത്തകർ നമ്മുടെ ഈ നാട്ടിൽ ഉണ്ട്. അവർക്കു ഇടയിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാൻ അറിയാത്ത ഒരുപാടു വാർത്തകൾ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്, ഇതായിരുന്നു ആദിത്യന്‍ ജയന്‍റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button