CinemaGeneralLatest NewsMollywoodNEWS

‘ഇതിനൊക്കെ ശങ്കർ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികൾ’ ; മാമാങ്കത്തിലെ സര്‍പ്രൈസ് പുറത്തായതിൽ നിരാശയുമായി ആരാധകന്റയെ ഫേസ്ബുക്ക് കുറിപ്പ്

ചിലതൊക്കെ മുൻവിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്ക്രീനിൽ കാണുമ്പോഴാകും ഭംഗി

മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മാമാങ്കം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു  ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് താരമെന്നത്തുന്നതെങ്കിലും ഇതിന്റയെ ചിത്രങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ നവംബര്‍ ലക്കം വനിതയുടെ കവര്‍ഗേളായാണ് സ്‌ത്രൈണ സ്വഭാവത്തിലുള്ള മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തുവന്നത്. എന്നാൽ ഈ സസ്‌പെന്‍സ് ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ജിഷ്ണു ഗിരിജ ശേഖര്‍ എന്ന ഒരു ആരാധകൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിഷ്ണു ഈ കാര്യം പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………………………

മമ്മുക്കയുടെ സ്ത്രീ രൂപത്തിലുള്ള ഒരു pic #Mamangam team പുറത്തു വിടുകയുണ്ടായി.. അത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. ചിലതൊക്കെ മുൻവിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്ക്രീനിൽ കാണുമ്പോഴാകും ഭംഗി.. അതാകും മികച്ച ആസ്വാദനം.. അത് തിരിച്ചറിഞ് പുറത്തു വിടില്ല എന്ന് പറഞ്ഞിരുന്ന Producer ചിത്രം reveal ചെയ്തതിലെ യുക്തി #hype ആണെന്ന് തോന്നുന്നു..
എങ്കിൽ അവർ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ആ ചിത്രത്തിലൂടെ…
പക്ഷെ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേൽ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം..
കുറച്ചു കൂടി പക്വത ആകാമായിരുന്നു.. ഇതിനൊക്കെ ശങ്കർ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികൾ..
അയാളുടെ സിനിമയിലെ സർപ്രൈസുകൾക്ക് അയാൾ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും ഒരു പാഠ പുസ്തകമാണ്..

N. B:- അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകർ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്..

Verdict :- മറയ്ച്ചു വയ്‌ക്കേണ്ടവ മറയ്ച്ചു തന്നെ വയ്ക്കണം.. അതിന് ആദ്യം Audienceന്റെ pulse അറിയണം

Anyway ഈ പ്രായത്തിലും അഭിനയത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന മമ്മുക്കക്ക് കയ്യടിച്ചേ മതിയാകു

shortlink

Related Articles

Post Your Comments


Back to top button