CinemaGeneralLatest NewsMollywoodNEWS

ആദ്യമായി രണ്ടുകോടി ക്ലബില്‍ കയറിയത് ഈ മോഹന്‍ലാല്‍ ചിത്രം!

കെ മധു എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന 'ഇരുപതാം നൂറ്റാണ്ട്' അന്ന് വരെയുള്ള ആക്ഷന്‍ സിനിമകളില്‍ നിന്ന് പൊളിച്ചെഴുതപ്പെട്ട കരുത്തുറ്റ സിനിമയായിരുന്നു

നൂറ് കോടി ക്ലബിലേക്കാണ് ഇന്നത്തെ മലയാള സിനിമാ വ്യവസായം ഉറ്റു നോക്കുന്നതെങ്കില്‍ പണ്ടത്തെ മലയാള സിനിമകള്‍ ലക്ഷത്തില്‍ നിന്ന് കോടി ക്ലബിലേക്ക് കയറുന്നത് വിരളമായിരുന്നു, മലയാളത്തില്‍ ആദ്യമായി രണ്ടു കോടി ക്ലബില്‍ ഇടം പിടിച്ചത് മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘ഇരുപതാം നൂറ്റാണ്ട്’ ആയിരുന്നു. കെ മധു എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന ‘ഇരുപതാം നൂറ്റാണ്ട്’ അന്ന് വരെയുള്ള ആക്ഷന്‍ സിനിമകളില്‍ നിന്ന് പൊളിച്ചെഴുതപ്പെട്ട കരുത്തുറ്റ സിനിമയായിരുന്നു.

അന്നത്തെ ന്യൂജെന്‍ ട്രെന്‍ഡില്‍ വിസ്മയായ ചിത്രം പുതിയ ടെക്നോളജികള്‍ മലയാളത്തിനു പരിചയപ്പെടുത്തിയ സിനിമ കൂടിയായിരുന്നു, കൂടാതെ ചിത്രത്തിലെ ഫര്‍ണിച്ചറുകള്‍, വാഹനങ്ങള്‍ എല്ലാം അന്നത്തെ പുത്തന്‍ ട്രെന്‍ഡോടെ സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ‘ഇരുപതാം നൂറ്റാണ്ട്’ ഇന്നും മോഹന്‍ലാലിന്‍റെ കരിയറിലെ മഹാ സിനിമയായി അടയാളപ്പെടുന്നുണ്ട്. തൊട്ടടുത്ത വര്‍ഷം തന്നെ മറ്റൊരു മമ്മൂട്ടി ചിത്രവും രണ്ടു കോടി ക്ലബില്‍ കയറി ചരിത്രം കുറിച്ചു. കെ മധു തന്നെയായിരുന്നു ആ സിനിമയുടെയും ശില്‍പ്പി. എസ്എന്‍ സ്വാമി രചന നിര്‍വഹിച്ച ‘ഒരു സിബിഐ ഡയറിക്കുറുപ്പും’ ഇരുപതാം നൂറ്റാണ്ട് പോലെ വലിയ വാണിജ്യ വിജയം നേടിയ സിനിമയായിരുന്നു.

പിന്നീട് സിബിഐ പരമ്പരകളുടെ ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച എസ്എന്‍ സ്വാമി-കെ മധു കൂട്ടുകെട്ട് മമ്മൂട്ടിയെ നായകനാക്കിയാണ് ഭൂരിഭാഗം സിനിമകളും ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button