BollywoodGeneralLatest NewsMovie Gossips

ഒരു താരപുത്രി കൂടി അഭിനയ രംഗത്തേയ്ക്ക് !!

സിനിമയില്‍ എത്തും മുന്‍പ് അഭിനയം മെച്ചപ്പെടുത്താന്‍ ഷാരുഖ് ആവശ്യപ്പെട്ടതായി സുഹാന

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് സുഹാന. കിങ്ഖാന്‍ ഷാരുഖ് ഖാന്റെ പുത്രി സുഹാനയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വളരെ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ഒരു നാടകത്തില്‍ അഭിനയിക്കുന്ന താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

സുഹാനയുടെ ഫാന്‍പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. കറുപ്പ് പാന്റും വൈറ്റ് ടോപ്പും ഒരു തൊപ്പിയുമാണ് സുഹാനയുടെ വേഷം. മറ്റു രണ്ടു പേരെ കൂടി ചിത്രത്തില്‍ കാണാം. ലണ്ടനിലെ അര്‍ഡിങ്ലി കോളജിലെ വിദ്യാര്‍ഥിനിയായ സുഹാന ഉടന്‍ തന്നെ സിനിമയിലേയ്ക്ക് എത്തുമെന്നാണ് ആരാധകരുടെ പക്ഷം. സിനിമയില്‍ എത്തും മുന്‍പ് അഭിനയം മെച്ചപ്പെടുത്താന്‍ ഷാരുഖ് ആവശ്യപ്പെട്ടതായി സുഹാന ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു. താര പുത്രിയുടെ അരങ്ങേറ്റത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുകയാണ്.

View this post on Instagram

Baby ? @suhanakhanteam

A post shared by Suhana Khan (@suhanakhanteam) on

shortlink

Related Articles

Post Your Comments


Back to top button