GeneralLatest NewsTollywood

അഭിനയ രംഗത്തേയ്ക്ക് താരമക്കള്‍; ആരാധകരെ കയ്യിലെടുത്ത് അല്ലു അർജുന്റെ കുട്ടികൾ

‘ഓ മൈ ഗോഡ് ഡാഡി....’ എന്നു തുടങ്ങുന്ന ഗാനത്തില്‍ അല്ലു അർജുന്റെ ചിത്രത്തിന് മുന്നിൽ നിന്ന് വികൃതി കാണിക്കുന്ന കുട്ടികളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന നായകനാണ് അല്ലു അർജുൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അല വൈക്കുന്തപുറംലൂ’ വിലെ ഒരു ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഇതില്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് അല്ലു അർജുന്റെ മക്കളായ അല്ലു അയാനും അല്ലു അർഹയും. ‘ഓ മൈ ഗോഡ് ഡാഡി….’ എന്നു തുടങ്ങുന്ന ഗാനത്തിലെ അല്ലു അർജുന്റെ ചിത്രത്തിന് മുന്നിൽ നിന്ന് വികൃതി കാണിക്കുന്ന കുട്ടികളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

ശിശു ദിനത്തില്‍ ഈ പാട്ട് റിലീസ് ചെയ്യുകയാണെന്ന് അല്ലു അർജുൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. അച്ഛൻ പുലിയാണെങ്കിൽ മക്കൾ സിംഹങ്ങളാണെന്ന രസകരമായ കമന്റുകളാണ് പാട്ടിന് ലഭിക്കുന്നത്.

പൂജാ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രം ത്രിവിക്രം ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. തമൻ എസ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button