CinemaGeneralLatest NewsMollywoodNEWS

‘ശോ എന്നെക്കൊണ്ട് വയ്യ’ ; സോഷ്യൽ മീഡിയയിൽ തരംഗമായി കുഞ്ഞുപ്പാട്ടുകാരി

ബന്ധുക്കൾ ഒത്തുകൂടിയതിനിടെയായിരുന്നു മൈക്കും പിടിച്ചുള്ള കുഞ്ഞു ഗായികയുടെ പാട്ട്

അജിത്ത് നായകയാനായെത്തിയ വിശ്വാസം സിനിമയിലെ കണ്ണാന കണ്ണേ എന്ന ​ഗാനം ഏവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ഈ പാട്ടിന്റെ ഒരു ക്യൂട്ട് വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കൊഞ്ചി കൊഞ്ചി കണ്ണാന കണ്ണെ ആലപിക്കുന്ന കുട്ടിപ്പാട്ടുകാരിയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ബന്ധുക്കൾ ഒത്തുകൂടിയതിനിടെയായിരുന്നു മൈക്കും പിടിച്ചുള്ള കുഞ്ഞു ഗായികയുടെ പാട്ട്.
ഭാവവും താളവും ശ്രുതിയുമൊക്കെ ചേർത്ത് പാടാൻ ശ്രമിക്കുമ്പോൾ ആ കുസൃതി കണ്ട് ചിരിക്കുകയാണ് ചുറ്റും കൂടിയിരുന്നവർ. രണ്ട് വരി പാടി നിർത്തിയതും എല്ലാവരും കൈയ്യടിച്ച് അഭിനന്ദിച്ചു. ഇതോടെ നാണിച്ച് തലതാഴ്ത്തുകയാണ്. ഒപ്പം കുഞ്ഞുവായിൽ നിന്ന് ‘എന്നെക്കൊണ്ട് വയ്യ’ എന്നൊരു കമന്റും കൂടെ കേട്ടപ്പോൾ പിന്നെ കൂട്ടച്ചിരിയായി.

shortlink

Related Articles

Post Your Comments


Back to top button