BollywoodCinemaGeneralLatest NewsNEWS

‘ഞാന്‍ ചെയ്യാത്ത കാര്യം എന്റെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ട് ഒരു വര്‍ഷം’ ; മീ ടൂ ആരോപണങ്ങളെ കുറിച്ച് സംഗീത സംവിധായകന്‍ അനു മാലിക്ക്

രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍. എനിക്ക് എതിരെ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ പെണ്‍കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ തന്നെ എനിക്ക് ചിന്തിക്കാന്‍ വയ്യ

ബോളിവുഡിൽ ഏറ്റവും കൂടുതല്‍ മീ ടൂ ആരോപണങ്ങൾ കേള്‍കേണ്ടിവന്ന പ്രശസ്തരില്‍ ഒരാളാണ് സംഗീത സംവിധായകന്‍ അനു മാലിക്ക്. ഒരു വര്‍ഷമായി മീ ടൂ വിവാദത്തില്‍ കുരുങ്ങിക്കിടക്കുന്ന താരം ഇപ്പോഴിതാ  വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.

അനുമാലിക്കിന്റെ വാക്കുകള്‍ :

ഞാന്‍ ചെയ്യാത്ത ഒരു കാര്യം എന്റെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ട് ഒരു വര്‍ഷമാകുന്നു. സത്യം അതിന്റെ വഴിയെ തെളിയിക്കപ്പെടട്ടെ എന്ന് കരുതിയാണ് ഇത്രകാലം നിശബ്ദനായിരുന്നത്. എന്നാല്‍ എന്റെ നിശബ്ദതയെ എന്റെ ബലഹിനതയായി കാണപ്പെട്ടു എന്നു ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക് എതിരെ വന്ന തെളിയിക്കപ്പെട്ടാത്ത ആരേപണങ്ങള്‍ എന്റെ പദവിയെ മാത്രമല്ല, എന്റെയും കുടുംബത്തിന്റെയും മാനസിക ആരോഗ്യത്തെയും സാരമായി ബാധിച്ചു. ഞങ്ങളെ മന ക്ലേശത്തിലാക്കുകയും ചെയ്തു. ഇന്ന് നിസ്സഹായനാണ് ഞാന്‍. ദുര്‍ഘടത്തിലാക്കി ആക്രമിക്കപ്പെടുക്കയും ചെയ്തു.

ഈ പ്രായത്തില്‍ ഞാന്‍ ഭയാനകവും ദുക്ഷ്‌കരമായ സംഭവങ്ങളും എന്റെ പേരുമായി ചേര്‍ത്തു വന്ന് അപകീര്‍ത്തികരമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ടാണ് അവര്‍ നിശബ്ദത പാലിച്ചത്? ഇപ്പോള്‍ എന്റെ ഏക ജീവിതമാര്‍ഗമായ സംഗീത റിയാലിറ്റി ഷോയിലെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഇതെല്ലാം കേള്‍ക്കേണ്ടിവന്നത്. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍. എനിക്ക് എതിരെ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ പെണ്‍കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ തന്നെ എനിക്ക് ചിന്തിക്കാന്‍ വയ്യ.

സോഷ്യല്‍ മീഡഡിയയുമായി ഒരു യുദ്ധം ചെയ്ത് ജയിക്കുക എന്നത് അന്തരമില്ല ഒരു പ്രതിഭാസമാണ്. ആരും ജയിച്ചിട്ടുമില്ല. ഇനിയും ഇത് തുടരുകയാണെങ്കില്‍ സ്വയ രക്ഷയ്ക്കായി എനിക്ക് കോടതിയെ സമീപിക്കേണ്ടതായി വരും. ഈ പ്രതിസന്ധിഘട്ടത്തില്‍ എനിക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികള്‍ക്കും കുടുംബത്തിനും ഞാന്‍ നന്ദി അറിയിക്കുകയാണ്.

ഈ പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നീല്‍ , ഞാന്‍ വേദനയിലാണ്. ഇരുട്ടില്‍ അകപ്പെട്ടിരിക്കുകയാണ്. എനിക്ക് ആകെ വേണ്ടത് നീതിയാണ്. ആരോപണങ്ങളെ തുടര്‍ന്ന് അനു മാലിക്കിന് സ്വകാര്യ സംഗീത റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. പൊതുരംഗത്ത് നിന്നുതന്നെ ഒരു പരിധി വരെ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ അടുത്തിടെ, അനു മാലിക്കിനെ വീണ്ടും സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി വീണ്ടും നിയമിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിധേഷവുമുണ്ടായി. സോന മഹാപത്ര, നേഹ ഭാസില്‍ എന്നിവര്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ടും പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചും രംഗത്തെുത്തകയായിരുന്നു. കൂടെ ജോലി ചെയ്ത സ്ത്രീകളോട് അനു മാലിക്ക് അപമര്യാദയായി പെരുമാറിട്ടുണ്ടെന്നായിരുന്നു ഈ ഗായികമാരുടെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button