CinemaGeneralLatest NewsMollywoodNEWS

തെങ്കാശിപ്പട്ടണത്തില്‍ ദിലീപിന്റെ ആ വേഷം എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നു; തമിഴ് താരം അര്‍ജുന്‍

‘തെങ്കാശിപ്പട്ടണം എന്ന സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്തത് ഞാനാണ്

ദിലീപിന്റെ അഭിനയം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് പറയുകയാണ് തമിഴ് ആക്ഷന്‍ കിങ് സ്റ്റാർ അര്‍ജുൻ. തെങ്കാശിപ്പട്ടണത്തിലെ താരത്തിന്റയെ അഭിനയം കണ്ട് തനിക്ക് ‘ശത്രു’വിന്റെ വേഷം ചെയ്യണമെന്നുണ്ടായിരുന്നു എന്നും അര്‍ജുന്‍ പറയുന്നു. ’ മനോരമയുമായുള്ള അഭിമുഖത്തിലാണ് അര്‍ജുന്‍ ഈ കാര്യം പറയുന്നത്.

‘തെങ്കാശിപ്പട്ടണം എന്ന സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്തത് ഞാനാണ്. തെങ്കാശിപ്പട്ടണത്തില്‍ ദിലീപിന്റെ അഭിനയം ആ വേഴ്‌സിറ്റാലിറ്റി ഒക്കെ എനിക്കിഷ്ടപ്പെട്ടു ഇതാരാണെന്നു ഞാന്‍ അന്വേഷിച്ചിരുന്നു. അതിനുശേഷം വിസാഗില്‍ വച്ച് ദിലീപ് ഒരു ഷൂട്ടിന് വന്നപ്പോള്‍ ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പരിചയപ്പെട്ടു. തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ അഭിനയം കണ്ട് എനിക്ക് ആ വേഷം ചെയ്യണമെന്നുണ്ടായിരുന്നു പക്ഷേ കോമഡിയില്‍ ദിലീപിന്റെ അത്ര വേഴ്‌സിറ്റാലിറ്റി ഇല്ലാത്തതു കൊണ്ട് ചെയ്യാന്‍ പറ്റിയില്ല അര്‍ജുന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button