CinemaGeneralLatest NewsMollywoodNEWS

അമാലും ദുല്‍ഖറും സുല്‍ഫിത്തും കളിയാക്കി ചിരിച്ചു; മാമാങ്കത്തിലെ പുതിയ ലൂക്കിനെ കുറിച്ച്  – മമ്മൂട്ടി

മാമാങ്കത്തിലെ ലുക്ക് സംവിധായകന്‍ അയച്ചുതന്ന സമയത്ത് താന്‍ വീട്ടിലായിരുന്നു.

തുടക്കം മുതലെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് മാമാങ്കം. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. ചിത്രത്തില്‍ സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. താരങ്ങളളും ആരാധകരുമൊക്കെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്തിരുന്നു. എന്നാൽ സിനിമയുടെ റിലീസിന് മുന്‍പ് ഈ ലുക്ക് പുറത്തുവിട്ടതിന്റെ നിരാശ പങ്കുവെച്ചും ചിലരെത്തിയിരുന്നു. ഇപ്പോഴിതാ ഈ ലുക്ക് കണ്ടപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിരിക്കുകയാണ് മമ്മൂട്ടി.

മാമാങ്കത്തിലെ ലുക്ക് സംവിധായകന്‍ അയച്ചുതന്ന സമയത്ത് താന്‍ വീട്ടിലായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. അമാലും ദുല്‍ഖറുമൊക്കെ അപ്പോള്‍ അരികിലുണ്ടായിരുന്നു. തന്‍റെ പുതിയ ലുക്ക് കാണിച്ചതും അവര്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. 5 മിനിറ്റോളം ആ ചിരി നീളുകയായിരുന്നു. ഈ ലുക്ക് കണ്ടപ്പോള്‍ ആദ്യം തനിക്കും ചിരി വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവര്‍ ഈ ഫോട്ടോ സുല്‍ഫത്തിനെയും കാണിച്ചിരുന്നു. ചിരിയായിരുന്നു പ്രതികരണം. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ അതിനുള്ള കാരണവും പറഞ്ഞുതന്നിരുന്നു.

ഇങ്ങനെ മേക്കപ്പ് ചെയ്ത വാപ്പച്ചിക്ക് ആ മീശയും താടിയും കൂടി എടുത്തൂടായിരുന്നോയെന്നായിരുന്നു അവര്‍ ചോദിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ടായിരുന്നു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇതേക്കുറിച്ച് മനസ്സിലാവുമെന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇതേ ചോദ്യമായിരുന്നു ആരാധകരും ചോദിച്ചത്. നിലവിലെ ലുക്ക് നിലനിര്‍ത്തി സ്ത്രൈണ ഭാവം പരീക്ഷിക്കുകയായിരുന്നു സംവിധായകനും സംഘവും. മമ്മൂട്ടിക്കും ആ ലുക്ക് ഇഷ്ടമായതോടെയാണ് അത് തീരുമാനിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button