CinemaGeneralLatest NewsMollywoodNEWS

പഴയകാലത്തെ അപൂര്‍വ്വ ചിത്രവുമായി മോഹന്‍ലാല്‍: അരികില്‍ നില്‍ക്കുന്ന ആളിനെ കണ്ടു അമ്പരന്നു ആരാധകര്‍

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്

മോഹന്‍ലാല്‍ എന്നും നമുക്കുള്ളില്‍ പഴയ മോഹന്‍ലാല്‍ തന്നെ. മലയാള സിനിമയിലെ പോപ്പുലര്‍ മുഖമായതിനാല്‍  വലിയ വ്യത്യാസങ്ങള്‍ വന്നാലും മോഹന്‍ലാല്‍ എന്ന പഴയകാല താരത്തെ കണ്ടാലും ആര്‍ക്കും തിരിച്ചറിയാനാകും. പക്ഷെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ ചിത്രം പഴമയുടെ വാസന നല്‍കുമ്പോള്‍ അതില്‍ മോഹന്‍ലാലിന് അരികില്‍ നില്‍ക്കുന്ന താരത്തെ കണ്ടാണ്‌ ആരാധകര്‍ ഞെട്ടിയിരിക്കുന്നത്, ഇന്ത്യന്‍ സിനിമയിലെ ഹിറ്റ്മേക്കര്‍ എന്ന് വിളിപ്പേരുള്ള മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ പ്രിയദര്‍ശനുമൊത്തുള്ള മോഹന്‍ലാലിന്‍റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റ് ആയിരിക്കുന്നത്. താന്‍ പങ്കുവെച്ച ചിത്രം സുഖമുള്ള ഒരു ഓര്‍മ്മ ആണെന്നും സിനിമാ സ്വപ്നങ്ങൾ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത് ഈ സൗഹൃദത്തിൽ നിന്നാണെന്നും വൈകാരികമായ വാക്കോടെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയദര്‍ശനുമൊത്തുള്ള പഴയകാല ചിത്രം പങ്കുവെച്ചു കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്

‘ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്.ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ…ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം’.

ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം വന്‍ പ്രതീക്ഷകളുമായാണ് തിയേറ്ററിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button