GeneralLatest NewsMollywood

‘ആചാരങ്ങള്‍ പാലിച്ച്‌ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്‌ മലകയറൂ’; ഉണ്ണി മുകുന്ദന്‍

ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു'

മണ്ഡലകാലത്ത് ഭക്തിയില്‍ ആറാടിയ മനസ്സുമായി ശബരിമലയിലേയ്ക്ക് ഭക്തര്‍ എത്തിത്തുടങ്ങി. വൃശ്ചികം ഒന്നിന് മാലയിട്ട് മലകയറുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആചാരങ്ങള്‍ പാലിച്ച്‌ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്‌ മലകയറാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ മണ്ഡലകാലം ആശംസിക്കുന്നത്.

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ആചാരങ്ങള്‍ പാലിച്ച്‌ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്‌ വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച്‌ വീണ്ടും ഒരു വൃശ്ചിക പുലരി കൂടി…..
ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു’

അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നല്‍കിയ പുനപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ മാറ്റിവച്ചതിന് പിന്നാലെ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് വിവിധ വിശ്വാസ സംഘടനകള്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ പത്ത് യുവതികളെ പോലീസ് തടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button