CinemaGeneralLatest NewsMollywoodNEWS

വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം, നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചിയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുന്നതിനു വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കൊച്ചിയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുന്നതിനു വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം.

സ്പൈസ് ജെറ്റിൽ ചെന്നൈക്ക് പോകാനായി പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ പ്രവേശിക്കുന്നതിനിടെയായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ താരത്തെ അങ്കമാലിയിലെ എല്‍ എഫ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.നേരത്തെ മുതൽ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസൻ. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button