CinemaGeneralLatest NewsMollywoodNEWS

‘യേശുദാസിനെ പോലെ പാടാന്‍ ശ്രമിക്കുന്നത് തെറ്റ്, ഒരോ ഗായകനും സംഗീത സംവിധായകനും ഒന്നിനൊന്ന് വേറിട്ട് നില്‍ക്കണം : വിദ്യാധരന്‍ മാസ്റ്റര്‍

ഒരാളെ അനുകരിക്കുകയല്ല, മിമിക്രി പോലെ കാണിക്കുകയല്ല. തനതായ രീതിയില്‍ അതിനെ സൃഷ്ടിക്കാന്‍ കഴിയണം

മലയാളികൾക്ക് എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഗാനങ്ങല്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. കല്‍പ്പാന്തകാലത്തോളം, നഷ്ടസ്വര്‍ഗങ്ങളെ, ചന്ദനം മണക്കുന്ന പൂന്തോട്ടം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് വിദ്യാധരന്‍ മാസ്റ്റർ ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ഗാന രംഗത്ത് അനുകരണങ്ങളില്ലാതെ തനതായ ശൈലി സ്വീകരിച്ചവരാണ് വിജയിച്ചിട്ടുള്ളത് എന്നാണ് മാസ്റ്റര്‍ പറയുന്നത്. മനോരമയുടെ നേരെ ചൊവ്വേ പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.

‘യേശുദാസിനെ പോലെ പാടാന്‍ ശ്രമിക്കുന്നത് തെറ്റ്. യേശുദാസിനെ പോലുള്ള മഹാനായ പാട്ടുകാരന്‍ അവിടെ നില്‍ക്കട്ടെ. അത് നമ്മുടെ പുണ്യമായി നില്‍ക്കട്ടെ. ഒരു പാട്ട് എങ്ങനെ നന്നായി പാടി പുറത്തെത്തിക്കാമെന്ന ബോധം ഓരോ പാട്ടുകാരും ഉണ്ടാക്കുക. ഒരാളെ അനുകരിക്കുകയല്ല, മിമിക്രി പോലെ കാണിക്കുകയല്ല. തനതായ രീതിയില്‍ അതിനെ സൃഷ്ടിക്കാന്‍ കഴിയണം.’

‘എല്ലാ മെയില്‍ വോയിസിലും യേശുദാസാണ് ഉള്ളില്‍ കിടക്കുന്നത്. യേശുദാസ് യേശുദാസ് എന്ന രീതി മനസില്‍ കിടന്ന്, ആ രീതിയില്‍ പാടാന്‍ ശ്രമിക്കുമ്പോള്‍ അനുകരണം അനുഭവപ്പെടാം. അങ്ങനെയല്ല, ഒരോ ഗായകനും സംഗീത സംവിധായകനും ഒന്നിനൊന്ന് വേറിട്ട് നില്‍ക്കണം. ഒരിക്കലും യേശുദാസാകാന്‍ ശ്രമിക്കാത്തവരാണ് നല്ല രീതിയില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. അവര്‍ അവരുടെ രീതിയാണ് പിന്തുടരുന്നത്, യേശുദാസിന്റെ അല്ല.’ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button