CinemaGeneralLatest NewsMollywoodNEWS

മൂന്ന് വര്‍ഷമുള്ള കോഴ്‌സില്‍ മൂന്ന് ദിവസമേ കേറിയിട്ടുള്ളു, പരീക്ഷയ്ക്ക് കോപ്പി അടിച്ചതിനെ കുറിച്ച്  നടൻ ദിലീപ്

പരീക്ഷ ഹാളില്‍ ചോദ്യപേപ്പര്‍ കിട്ടുന്നു. ഞാനും എസ് എയും വണ്‍ വേര്‍ഡുമെല്ലാം പഠിച്ചിട്ടാണ് വന്നത്

മീശമാധവനും ക്രേസി ഗോപാലനും ശേഷം ദിലീപ് കള്ളന്റെ വേഷത്തില്‍ എത്തിയ ചിത്രമാണ് എസ്എല്‍പുരം ജയസൂര്യ സംവിധാനം ചെയ്ത ജാക്ക് ഡാനിയല്‍. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങളുമായി പോക്കറ്റ് ടിവി എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് താരം. കോപ്പി അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എന്നാണ് താരം ഉത്തരം പറഞ്ഞത്.

ഞാന്‍ മഹാരാജാസില്‍ ബിഎ യ്ക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ മൂന്ന് വര്‍ഷമുള്ള കോഴ്‌സില്‍ മൂന്ന് ദിവസമേ കേറിയിട്ടുള്ളു. എപ്പോഴും കോമഡിയും മിമിക്രിയുമായിട്ട് നടക്കുകയാണ്. പക്ഷെ പരീക്ഷ എഴുതാന്‍ ഞാന്‍ വരും. ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. അവരൊക്കെ ഏതൊക്കെ ക്ലാസിലാണ് എന്നൊന്നുമില്ല. പരീക്ഷയ്ക്ക് എല്ലാവരും വരും. ക്ലാസില്‍ അപൂര്‍വ്വം ആളുകള്‍ കയറും. പഠിക്കേണ്ടവര്‍ക്ക് പഠിക്കാം. നല്ല കോളേജാണ്. ഹൃദയബന്ധങ്ങള്‍ ഉണ്ടാവണമെങ്കില്‍ മഹാരാജാസില്‍ പഠിക്കണമെന്നാണ്. പരീക്ഷ ഹാളില്‍ ചോദ്യപേപ്പര്‍ കിട്ടുന്നു. ഞാനും എസ് എയും വണ്‍ വേര്‍ഡുമെല്ലാം പഠിച്ചിട്ടാണ് വന്നത്.

വണ്‍ വേര്‍ഡുകള്‍ എഴുതാന്‍ സംശയമായി. ഇതോടെ ചുറ്റും നോക്കി. എന്റെ നോട്ടം ഒരു സുഹൃത്തിന്റെ കണ്ണില്‍ ഉടുക്കി. ഒന്നാമത്തെയും മൂന്നാമത്തെയും ചോദ്യത്തിന് ആംഗ്യ ഭാഷയില്‍ ഉത്തരങ്ങള്‍ അവന്‍ കാണിച്ച് തന്നു. ഞാന്‍ അത് എഴുതി. പരീക്ഷ കഴിഞ്ഞ് ചോദ്യ പേപ്പര്‍ വെച്ച് മാര്‍ക്ക് ചുമ്മാ കൂട്ടി നോക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് അവന്റെ ചോദ്യ പേപ്പറിന് മുകളില്‍ ഇസ്ലാമിക് ഹിസ്റ്ററി എന്നെഴുതിയിരിക്കുന്നത് കണ്ടത്. ഞാന്‍ എക്‌ണോമിക്‌സ് ആയിരുന്നു. ആ ഇരിപ്പ് അതിന്നും എന്റെ മനസിലുണ്ട് താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button