CinemaGeneralLatest NewsMollywoodNEWS

മൂന്നാം ക്ലാസുകാരിയായ ആരാധികയ്ക്ക് അപ്രതീക്ഷിത സമ്മാനമേകി എം. ജി. ശ്രീകുമാര്‍

ഏതു പരിപാടിയിലും എം ജി ശ്രീകുമാറിനെ കാണാനും പാട്ടു കേള്‍ക്കാനും ഇഷ്ടമുള്ള അവ്യ ഈ ചെറിയ പ്രായത്തില്‍ തന്നെ എം ജി ശ്രീകുമാറിന്റെ പാട്ടുകള്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്

മലയാള സിനിമ പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ കടുത്ത ആരാധികയാണ് മൂന്നാം ക്ലാസുകാരിയായ അവ്യ എന്ന കൊച്ചു പെൺകുട്ടി. ഏതു പരിപാടിയിലും എം ജി ശ്രീകുമാറിനെ കാണാനും പാട്ടു കേള്‍ക്കാനും ഇഷ്ടമുള്ള അവ്യ ഈ ചെറിയ പ്രായത്തില്‍ തന്നെ എം ജി ശ്രീകുമാറിന്റെ പാട്ടുകള്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ക്ലബ് എഫ് എമ്മിലെ ഐ പി എല്‍ എന്ന പരിപാടിയില്‍ ആര്‍ ജെ ശിഖയോട് സംസാരിക്കുമ്പോള്‍ അവ്യയുടെ അമ്മ അഖിലയാണ് ഈ കാര്യം പങ്കുവെച്ചത്.

ഉടന്‍ തന്നെ എം ജി ശ്രീകുമാറിനെ ഈ കാര്യങ്ങള്‍ ആര്‍ ജെ ശിഖ അറിയിക്കുകയായിരുന്നു.
തന്റെ കുട്ടി ആരാധികയോടും കുടുംബത്തോടുമുള്ള നന്ദി അറിയിച്ച ഗായകന്‍ അവ്യയ്ക്ക് വേണ്ടി കുറച്ചു വരികള്‍ പാടി. അഗ്‌നിദേവനിലെ എം ജി ശ്രീകുമാര്‍ ആലപിച്ച ”നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളെ …”എന്ന് തുടങ്ങുന്ന ഗാനമാണ് അവ്യയ്ക്ക് വേണ്ടി ശ്രീകുമാര്‍ പാടിയത്. എം ജി ശ്രീകുമാറിന്റെ ശബ്ദമാധുരിയെ കുട്ടിക്കാലത്തു തന്നെ മനസ്സാ വരിച്ച അവ്യയ്ക്ക് അതൊരു അപ്രതീക്ഷിത സമ്മാനം തന്നെയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close