CinemaGeneralLatest NewsMollywoodNEWS

നിക്കിയെ തന്‍റെ നായികയാകാന്‍ ക്ഷണിച്ച് പാഷാണം ഷാജി: മറുപടി പറഞ്ഞു നിക്കി

1983, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കണ്ട് ക്ലാസ് യാത്ര, തുടങ്ങിയവയാണ് നിക്കിയുടെ ശ്രദ്ധേയ മലയാള ചിത്രങ്ങള്‍

മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന നിക്കി ഗല്‍റാണിക്ക് നായിക എന്ന നിലയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സ്വന്തം പേരിലുണ്ട്. ‘1983’, ‘വെള്ളിമൂങ്ങ’ തുടങ്ങിയ വിജയകരമായ വാണിജ്യ ചിത്രങ്ങളുടെ നായികയെ സാജു നവോദയ തന്റെ നായികയാക്കാന്‍ ക്ഷണിച്ചപ്പോള്‍ വളരെ ഡിപ്ലോമാറ്റിക് ആയിട്ടുള്ള മറുപടിയാണ്‌ താരം നല്‍കിയത്. തിരക്കഥ നല്ലതാണേല്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു നിക്കിയുടെ മറുപടി.കൈരളി ടിവിയിലെ ജെബി ജംഗ്ഷന്റെ ഫ്ലോറിലായിരുന്നു സാജു നവോദയുടെ ആഗ്രഹത്തിന് നിക്കി തന്റെതായ ശൈലിയില്‍ മറുപടി നല്‍കിയത്.

1983, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കണ്ട് ക്ലാസ് യാത്ര, തുടങ്ങിയവയാണ് നിക്കിയുടെ ശ്രദ്ധേയ മലയാള ചിത്രങ്ങള്‍. മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത് തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച താരം മലയാളത്തില്‍ തന്നെ ആരും വിളിക്കാത്തത് കൊണ്ടാണ് അഭിനയിക്കാത്തത് എന്ന് പരാതിയും പറയുന്നു. ‘വെള്ളിമൂങ്ങ’ ടീം വീണ്ടും ഒന്നിച്ച ചിത്രം വന്നിട്ടും അതില്‍ തന്നെ നായികയാക്കാന്‍ സംവിധായകന്‍ ജിബു ജേക്കബ് വിളിച്ചില്ല എന്ന സങ്കടവും നിക്കി അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുന്നു. ‘ധമാക്ക’ എന്ന ചിത്രത്തിലാണ് നിക്കി ഒടുവിലായി അഭിനയിച്ചത്. 1983-ലെ മഞ്ജുള ശശിധരന്‍ എന്ന കഥാപാത്രത്തോടാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും വീട്ടുകാര്‍ക്കും ആ സിനിമയും കഥാപാത്രവും അത്രത്തോളം പ്രിയപ്പെട്ടതാണെന്നും നിക്കി ഗല്‍റാണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button