CinemaGeneralLatest NewsNEWS

‘നാന്‍ കേരളാ, ആനാ ഇങ്കെ താ സെറ്റിലായിരിക്കെ’; തമിഴ് ഡാന്‍സ് ഷോയിൽ ആങ്കറായി പേളി മാണി

. ആദ്യമായാണ് താന്‍ തമിഴ് ഷോ ചെയ്യുന്നതെന്നും തമില്‍ പഠിച്ചുവരികയാണെന്നു പേളി വീഡിയോയില്‍ പറയുന്നു

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. തമിഴ്‌നാട്ടുകാരന്‍ ശ്രീനിഷ് അരവിന്ദുമായുള്ള വിവാഹ ശേഷം സ്ക്രീനിൽ അധികം കാണാതിരുന്ന പേളിയെ ഇപ്പോള്‍ ഒരു തമിഴ് ഷോയിലാണ് മലയാളികള്‍ കണ്ടെത്തിയിരിക്കുന്നത്.

ഭര്‍ത്താവിനോടൊപ്പം ചെന്നൈയിലാണ് പേര്‍ളിയിപ്പോള്‍ ഉള്ളത്. ഇപ്പോഴിതാ തമിഴിലെ ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന റിയാലിറ്റി ഷോ യില്‍ അവതാരകയായി പേര്‍ളിയെത്തുകയാണ്. ആദ്യമായാണ് താന്‍ തമിഴ് ഷോ ചെയ്യുന്നതെന്നും തമില്‍ പഠിച്ചുവരികയാണെന്നു പേളി വീഡിയോയില്‍ പറയുന്നു.

 

ഞാന്‍ കേരളത്തില്‍ നിന്നാണ്. ഭര്‍ത്താവ് ഇവിടെയായതിനാല്‍ ഞാനും ഇവിടെയാണ്. ഒരു തമിഴ് ഷോ അവതരിപ്പിക്കുന്നത് ആദ്യമാണ്. കേരളത്തിലാണ് ഞാന്‍ ജനിച്ചതെങ്കിലും തമിഴ് പഠിച്ചുവരികയാണ്. തെറ്റ് സംഭവിച്ചാല്‍ നിങ്ങള്‍ പറഞ്ഞു തരണമെന്നും തമിഴില്‍ പറയുന്ന വീഡിയോ ആണ് പേളി പുറത്തുവിട്ടത്.

ബിഗ് ബോസ് മലയാളം ഒന്നില്‍ പങ്കെടുത്തതോടെയാണ്സീരിയല്‍ താരം ശ്രീനിഷ് അരവിന്ദുമായി  പേളി പ്രണയത്തിലാകുന്നതും അത് പിന്നീട് വിവാഹത്തില്‍ കലാശിക്കുകയും ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button