CinemaGeneralLatest NewsMollywoodNEWS

സിനിമ സൂപ്പര്‍ ആണെങ്കില്‍ ആന്റണി അപ്പോള്‍ തന്നെ വിളിച്ചു പറയും പക്ഷെ ഇത് അങ്ങനെയുണ്ടായില്ല: സിബി മലയില്‍

ലാല്‍ അപ്പോഴും എന്നോട് പറഞ്ഞത് സാരമില്ല നമ്മള്‍ ചെയ്യാനുള്ളത് നന്നായി ചെയ്തല്ലോ

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തില്‍ ഏറ്റവും കരുത്തുറ്റ സിനിമകളില്‍ ഒന്നായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത സദയം. ഇന്നും കരിയര്‍ തന്റെ ബെസ്റ്റ് ആയി സിബി മലയില്‍ പറയുന്ന സദയം തിയേറ്ററില്‍ വിജയമായിരുന്നില്ല, അന്ന് ഉണ്ടായ മാനസികാവസ്ഥയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ് സിബി മലയില്‍

കമലദളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സദയം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ കാണാന്‍ പോയ ആന്റണി ചിത്രം സൂപ്പര്‍ ഹിറ്റ് ആണെങ്കില്‍ അവിടെ നിന്ന് തന്നെ വിളിച്ചു പറയും പക്ഷെ അന്ന് അത് ഉണ്ടായില്ല. ആന്റണി അവിടെ വന്നപ്പോള്‍ പറഞ്ഞത് കുഴപ്പമില്ല നല്ല സിനിമ ആണ് എന്നൊക്കെയായിരുന്നു. പക്ഷെ ഞാന്‍ നിരാശനായി സദയം എന്ന ചിത്രം പ്രേക്ഷകര്‍ക്ക് അത്ര ദഹിച്ചിട്ടില്ലെന്നും മോഹന്‍ലാലിന്റെ മരണം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല എന്നൊക്കെ ആന്റണിയുടെ മറുപടിയില്‍ നിന്ന് മനസ്സിലായി. ലാല്‍ അപ്പോഴും എന്നോട് പറഞ്ഞത് ‘സാരമില്ല നമ്മള്‍ ചെയ്യാനുള്ളത് നന്നായി ചെയ്തല്ലോ’ എന്നാണ് എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണ് മോഹന്‍ലാല്‍. എംടി വാസുദേവന്‍ നായര്‍ പോലെയുള്ള ഒരു എഴുത്തുകാരനെ കിട്ടിയിട്ടും പ്രേക്ഷകര്‍ക്കിടയില്‍ അതിന്റെ ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button