CinemaGeneralKollywoodLatest NewsNEWS

‘ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്’ ; വിമർശനങ്ങൾക്ക് മറുപടിയായി തമന്ന ഭാട്ടിയ

ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു ആദ്യ സംശയം

തെന്നിന്ത്യയിൽ ബോൾഡ് ആൻഡ് ഹോട്ട് താരമായി അറിയപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ.
കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പം ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിലാകും താരം അധികവും പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും തമന്നയുടെ ഗ്ലാമറസ് വേഷങ്ങൾ വിവാദങ്ങൾക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമായ ആക്ഷനിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട താരത്തിന് നേരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇപ്പോഴിത ഈ വിമർശനങ്ങൾക്ക് മറുപടിയായി എത്തിരിക്കുകയാണ് തമന്ന.

ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്. അതിൽ അതീവ ആശങ്കയുമുണ്ടായിരുന്നു എന്ന് തമന്ന പറഞ്ഞു. വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു ആദ്യ സംശയം. ഒട്ടും ആത്മവിശ്വാസമില്ലാതെയായിരുന്നു വസ്ത്രം ധരിച്ചത്.

ഇത്തരത്തിലുളള വസ്ത്രം ധരിക്കാൻ പ്രത്യേക ശരീര തന്നെ ആവശ്യമാണ്. ഇതിനായി താൻ ഡയറ്റ് ചെയ്തിരുന്നു. ശരീര ഭാരം കുറച്ചതിനു ശേഷമാണ് ആ വസ്ത്രം ധരിച്ചത്. പണ്ടത്തെ സൈസ് ആയിരുന്നെങ്കിൽ ഈ വസ്ത്രം തനിയ്ക്കൊരിക്കലും ചേരില്ലായിരുന്നു എന്നും തമന്ന പറഞ്ഞു. വസ്ത്രങ്ങളുടെ കാര്യത്തിൽ തനിയ്ക്ക് ഒരു നിബന്ധനയുമില്ല, എന്നാൽ ചില കാര്യങ്ങളിൽ തനിയ്ക്ക് ചില നിബന്ധനകളുണ്ടെന്നും താരം പറഞ്ഞു.

ലിപ് ലോക്കിന്റെ കാര്യത്തിൽ ശക്തമായ നിലപാടാണ് നടി സ്വീകരിക്കുന്നത്. ചുംബന രംഗങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും നടി തയ്യാറാല്ല. ലിപ്‍ലോക്കുകൾക്കു നോ പറയുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് തമന്ന. കരാര്‍ ഒപ്പിടുമ്പോൾ സിനിമയിൽ തന്നെ നടി പ്രത്യേകം ഇത് എഴുതി ചേർക്കുകയും ചെയ്യും. തുടക്കം മുതലെ ഇങ്ങനെ തന്നെയായ നടി അക്കാരത്തിൽ ഒരു മാറ്റവും നടത്തിയിട്ടില്ല. ഓൺ സ്ക്രീൻ ചുംബനം ഇതുവരെയുണ്ടായിട്ടിന്നും തമന്ന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button