CinemaGeneralLatest NewsMollywoodNEWS

ഇനി മുതല്‍ മമ്മൂട്ടിയുടെ ഡ്യൂപ്പ് അല്ല; മിമിക്രി രംഗത്ത് നിന്നും മറ്റൊരു സംവിധായകന്‍ കൂടി

പൃഥ്വിരാജ് സുകുമാരനും കലാഭവന്‍ ഷാജോണും ഈ വർഷം സംവിധാന രംഗത്തേക്ക് എത്തിയിരുന്നു

മലയാള സിനിമയില്‍ സംവിധായന്മാര്‍ക്കൊപ്പം താരങ്ങള്‍ കൂടി സംവിധാനത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും കലാഭവന്‍ ഷാജോണും ഈ വർഷം സംവിധാന രംഗത്തേക്ക് എത്തിയിരുന്നു. കൂടാതെ മോഹന്‍ലാലും സംവിധായകന്‍ ആവാന്‍ ഒരുങ്ങുകയാണ്  അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ നടന്‍ ടിനി ടോം കൂടി എത്തുകയാണെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്ന റിപ്പോർട്ടും ഒപ്പം പുറത്ത് വന്നിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഒരു ബയോപിക് ആണെന്നാണ് സൂചന. മുഴുനീളം ഗള്‍ഫില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്. അതേ സമയം യുഎഇ യിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ പ്രധാനിയായ അഷറഫ് തമാരശ്ശേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്ന സിനിമയാണെന്നുള്ള സൂചനകളും വരുന്നുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഓഫിഷ്യല്‍ അനൗണ്‍സ്‌മെന്റും അധികം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button